LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഒടിടിയില്‍ സിനിമ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം മാത്രമാണ്- എം മുകുന്ദന്‍

കോഴിക്കോട്: ഒ ടി ടിയില്‍ സിനിമകള്‍ കാണുന്നത് മലയാളികളിലെ ഉപരിവര്‍ഗം മാത്രമാണെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഒ ടി ടിയില്‍ റിലീസ് ചെയ്യുന്ന സിനിമകളുടെ കാഴ്ച്ചക്കാരില്‍ സാധാരണക്കാരുണ്ടാവില്ലെന്നും സിനിമാ തിയറ്ററുകള്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവുമെഴുതിയ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുകയായിരുന്നു എം മുകുന്ദന്‍. 

'ഒ ടി ടിയില്‍ റിലീസാവുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കുളളില്‍ ലോകംമുഴുവന്‍ കാണും. ആ കാഴ്ച്ചക്കാര്‍ പക്ഷേ സാധാരണക്കാരാവില്ല. ഓട്ടോറിക്ഷ ഓടിക്കുന്നവരും, പാചകക്കാരും, ചെത്തുതൊഴിലാളികളുമുള്‍പ്പെടെ സാധാരണക്കാരില്‍ സാധാരണക്കാരായവരാണ് സിനിമ തിയറ്ററുകളില്‍ പോയി കാണുക. അവര്‍ക്ക് സിനിമാ തിയറ്റര്‍ സിനിമ കാണാനുളള ഇടം മാത്രമല്ല, കുടുംബത്തോടൊപ്പം ഒരുമിച്ച് പോവുക, തിയറ്ററിലെ ഉന്തും തളളും, ടിക്കറ്റ് കിട്ടുമോ എന്ന ആകാംഷയും. ഇടവേള സമയത്തെ ലഘുഭക്ഷണവും.. അങ്ങനെ രസകരമായ ഒട്ടനവധി മുഹുര്‍ത്തങ്ങള്‍ സാധാരണക്കാര്‍ക്ക് തിയറ്ററുകളില്‍ നിന്ന് കിട്ടുന്നുണ്ട്. അത്തരം സാധ്യതകളൊന്നും ഒ ടി ടിക്ക് ഇല്ല'- എം മുകുന്ദന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമൂഹ്യവിഷയങ്ങള്‍ അടിസ്ഥാനമാക്കിയുളള സിനിമകള്‍ ചെയ്യാന്‍ മലയാളികള്‍ക്ക് താല്‍പ്പര്യമുണ്ടെന്നും അത്തരം സിനിമകള്‍ വലിയ വിജയം നേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന ചിത്രം ഏറെ സാമൂഹ്യ പ്രസക്തിയുളളതാണെന്നും എം മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരികുമാറാണ്  ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More