LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉങ്കളില്‍ ഒരുവന്‍; എം കെ സ്റ്റാലിന്റെ ആത്മകഥ രാഹുല്‍ ഗാന്ധി പ്രകാശനം ചെയ്തു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ആത്മകഥ ഉങ്കളില്‍ ഒരുവന്‍ പ്രകാശനം ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് പുസ്തകം പ്രകാശനം ചെയ്തത്. 'ഉങ്കളില്‍ ഒരുവന്‍' ( നിങ്ങളില്‍ ഒരാള്‍) എന്നാണ് സ്റ്റാലിന്റെ ആത്മകഥയുടെ പേര്. ചെന്നൈ നന്ദംപാക്കം ട്രേഡ് സെന്ററില്‍ നടന്ന ചടങ്ങില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, ബിഹാര്‍ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ്, നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി നേതാവ് ഒമര്‍ അബ്ദുളള, തൂത്തുക്കുടി എംപിയും സ്റ്റാലിന്റെ സഹോദരിയുമായ കനിമൊഴി, തമിഴ് നടന്‍ സത്യരാജ് തുടങ്ങിയവര്‍ പങ്കെടുത്തു. 

മൂന്ന് ഭാഗങ്ങളായി ഇറങ്ങുന്ന ആത്മകഥയുടെ ആദ്യ വാല്യമാണ് ഇപ്പോള്‍ പ്രകാശനം ചെയ്തിരിക്കുന്നത്. 1976 വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആദ്യ 23 വർഷങ്ങളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ രാഷ്ട്രീയത്തിലേക്കുള്ള തന്റെ ചുവടുവെപ്പിനെ കുറിച്ചും, പെരിയാർ, സി എൻ അണ്ണാദുരൈ, പിതാവ് കലൈഞ്ജർ കരുണാനിധി തുടങ്ങിയ ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കൾ നടത്തിയ സമരങ്ങളെകുറിച്ചുമൊക്കെയുള്ള വിവരണങ്ങളാണ് ആത്മകഥയുടെ ആദ്യഭാഗത്തിന്‍റെ ഹൈലൈറ്റ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയത്തിന്റെയും സമൂഹത്തോടുള്ള സേവനത്തിന്റെയും ആദ്യപാഠങ്ങൾ താൻ ഇവരിലൂടെ പഠിച്ചതെങ്ങനെയെന്നും ജനകീയ ആവശ്യങ്ങൾക്ക് വേണ്ടിയുള്ള നീണ്ട സമരങ്ങൾക്കൊടുവിൽ ഡിഎംകെയുടെ വളർച്ചയെക്കുറിച്ചും അദ്ദേഹം വിശദമായി എഴുതിയിട്ടുണ്ടെന്നാണ് പുസ്തകത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More