LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മീഡിയാ വണ്‍ ചെയ്ത അപരാധമെന്താണെന്ന് അറിയാന്‍ ഈ നാടിന് അവകാശമുണ്ട്- ബിനോയ് വിശ്വം എംപി

കോഴിക്കോട്: മീഡിയാ വണ്ണിന്റെ സംപ്രേക്ഷണ വിലക്ക് ശരിവെച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്കെതിരെ സി പി ഐ നേതാവും എംപിയുമായ ബിനോയ് വിശ്വം. മീഡിയാ വണ്‍ ചെയ്ത തെറ്റ് എന്താണെന്ന് വ്യക്തമാക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. 'മീഡിയാ വണ്‍ ചെയ്ത അപരാധമെന്തെന്ന് അറിയാന്‍ ഈ നാടിന് അവകാശമുണ്ട്. അവര്‍ ചെയ്ത തെറ്റെന്താണ്? കാരണം വ്യക്തമാക്കാതെ, അതിനെക്കുറിച്ച് ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ കോടതിയോ കേന്ദ്രസര്‍ക്കാരോ ഒരു നിലപാട് പറഞ്ഞാല്‍ അത് ജനാധിപത്യ അവകാശങ്ങളില്‍ വിശ്വസിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന കാര്യമാണ്. ഒരു മാധ്യമസ്ഥാപനത്തിനെ ഒരു മുന്നറിയിപ്പുമില്ലാതെ വിലക്കി, അതിന്റെ വായ മൂടിക്കെട്ടാനുളള നീക്കത്തെ എങ്ങനെയാണ് അംഗീകരിക്കാനാവുക? - ബിനോയ് വിശ്വം ചോദിക്കുന്നു.

ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസുമാരായ ഷാജി, പി ചാലി എന്നിവരടങ്ങിയ ബെഞ്ചാണ്  സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും കേരളാ പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ അപ്പീല്‍  തളളിയത്.  കേന്ദ്രസർക്കാർ ഉത്തരവ് ശരിവെച്ച സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍  ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അതേസമയം, വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മീഡിയാ വണ്‍ ചാനല്‍ മാനേജ്‌മെന്റ് അറിയിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി 31-ന് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജി ഫെബ്രുവരി എട്ടിനാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തളളിയത്. തുടര്‍ന്നാണ് ചാനല്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ്  കേന്ദ്രസര്‍ക്കാര്‍ മീഡിയാ വണ്ണിന്റെ സംപ്രേക്ഷണം തടഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More