LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മതസ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആര്‍ എസ് എസിന് സാധിക്കില്ല- ബൃന്ദ കാരാട്ട്

കൊച്ചി: ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ആര്‍ എസ് എസിന് സാധിക്കില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥികളോട് ഹിജാബ് ധരിക്കരുതെന്ന് പറയാന്‍ ആര്‍ക്കാണ് അധികാരമെന്നും സ്ത്രീകളുടെ വസ്ത്ര ധാരണത്തിലും വിവാഹത്തിലുമെല്ലാം കൈ കടത്താന്‍ ശ്രമിക്കുന്നത് ശരിയായ നിലപാടല്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അള്ളാഹു അക്ബര്‍ - ജയ്‌ ശ്രീ റാം വിളികള്‍ കൂടുതല്‍ ഭയപ്പെടുത്തുന്നുവെന്നും വൃന്ദാ കാരാട്ട് കൂട്ടിച്ചേര്‍ത്തു. എന്തുകൊണ്ടാണ്‌ ആണുങ്ങൾ തലപ്പാവ്‌ ധരിച്ച്‌ സ്‌കൂളിലോ കോളേജിലോ വരരുതെന്ന്‌ പറയാത്തത്‌. സ്‌ത്രീയുടെയും പുരുഷന്റെയും വിഷയത്തിൽ ഇരട്ടത്താപ്പാണ് ബിജെപി സര്‍ക്കാരിനുള്ളതെന്നും  ബൃന്ദ കാരാട്ട് അഭിപ്രായപ്പെട്ടു. ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിജെപിക്കെതിരെ ബൃന്ദ കാരാട്ടിന്‍റെ രൂക്ഷ വിമര്‍ശനം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രധാനമന്ത്രി ഇതുവരെ ഹിജാബ് വിഷയത്തില്‍ പ്രതികരിക്കാത്ത് എന്താണെന്ന് മനസിലാകുന്നില്ല. നിശ്ശബ്ദത ക്രിമിനലുകളെ ന്യായീകരിക്കുന്നതാണെന്ന് പ്രധാനമന്ത്രി മറക്കരുത്. തലയില്‍ ധരിക്കുന്ന ഒരു ഷാള്‍ മാത്രമാണ് ഹിജാബ്. എന്നാല്‍, സമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനാണ് ഒരുകൂട്ടര്‍ ശ്രമിച്ചുകൊണ്ടിരുന്നത്. ഹിജാബിന്‍റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളെ ആക്രമിക്കുക മാത്രമല്ല സംഘപരിവാറിന്‍റെ ലക്‌ഷ്യം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തകര്‍ക്കുക കൂടിയാണ്. കര്‍ണാടക സര്‍ക്കാര്‍ അക്രമകാരികള്‍ക്ക് എല്ലാവിധ പ്രോത്സാഹനവും നല്‍കുകയാണെന്നും ബൃന്ദ  കാരാട്ട് കുറ്റപ്പെടുത്തി. 

മനു സ്മൃതി അടിസ്ഥാനമാക്കിയാണ് പലരും കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നത്. സ്ത്രീകള്‍ വീട്ടുജോലി ചെയ്യാനും പ്രസവിക്കാനുമുള്ളതാണെന്ന് ഒരു വിഭാഗം ഇപ്പോഴും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്. ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന അജന്‍ണ്ട സ്ത്രീകളെയാണ് രൂക്ഷമായി ബാധിക്കുന്നത്. പങ്കാളിയെ തെരഞ്ഞെടുക്കാന്‍ പോലുമുള്ള അവകാശം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More