LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഫെഡറലിസം: ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കും- പ്രകാശ് കാരാട്ട്

കൊച്ചി: രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ നോക്കുകുത്തിയാക്കും വിധം സംസ്ഥാനങ്ങളുടെ അധികാരം കവരുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്ന് സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 'ഭരണഘടന ,ഫെഡറലിസം, മതനിരപേക്ഷത' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്. 

ബിജെപി ഇതര സര്‍ക്കാരുകള്‍ നേതൃത്വം നല്‍കുന്ന 12 സംസ്ഥാനങ്ങളാണ് ഉള്ളത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലംകൂടി വന്നതിനുശേഷം അവിടങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടി ഉള്‍പ്പെടുത്തിയായിരിക്കും യോഗം വിളിക്കുക. സംസ്ഥാനങ്ങളുടെ അധികാരത്തെ കുറിച്ച് യോഗം അംഗീകരിക്കുന്ന പ്രമേയം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാനങ്ങളെ ഞെരുക്കാനായി നിരവധി കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ജി എസ് ടി അതില്‍ പ്രധാനപ്പെട്ടതാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ വൈസ്രോയിമാരെപ്പോലെയാണ് അതത് സംസ്ഥാന സര്‍ക്കാരുകളോട് പെരുമാറുന്നത് എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.   

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നയവും മേല്പറഞ്ഞ വിധം സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങള്‍ കവരാനുള്ള നീക്കത്തിന്റെ ഭാഗമാണ്. രാജ്യത്ത് കോര്‍പറേറ്റ് ശക്തികളും ഹിന്ദുത്വ ശക്തികളും ചേര്‍ന്നുള്ള ഭരണമാണ് നടക്കുന്നത്- പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More