LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കി

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്നും മുന്‍ മന്ത്രി ജി സുധാകരനെ ഒഴിവാക്കി. മുഖ്യമന്ത്രി പിണറായി വിജയനൊഴികെ വേറെ ആര്‍ക്കും പ്രായപരിധിയില്‍ ഇളവ് നല്‍കേണ്ടന്ന തീരുമാനത്തിലാണ് ജി സുധാകരന്‍ അടക്കം 13 പേരെ സംസ്ഥാന സമിതിയില്‍ നിന്നും ഒഴിവാക്കുന്നത്. കഴിഞ്ഞയാഴ്ച സംസ്ഥാന സമിതിയില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജി സുധാകരന്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തയച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് 75 വയസ് കഴിഞ്ഞവരെ ഒഴിവാക്കുമെന്നും പ്രായപരിധി കര്‍ശനമാക്കുമെന്നുമുളള തീരുമാനം വന്നതിനുപിന്നാലെ ജി. സുധാകരന് ഇളവ് ലഭിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് തന്നെ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജി സുധാകരന്‍ കത്തയച്ചത്. 1988 മുതല്‍ സിപിഎം സംസ്ഥാന കമ്മറ്റി അംഗമാണ് സുധാകരന്‍. 

ആനത്തലവട്ടം ആനന്ദന്‍, എം. എം. മണി, വൈക്കം വിശ്വന്‍, കെ. ജെ. തോമസ്, കോലിയക്കോട് കൃഷ്ണന്‍ നായര്‍, പി. കരുണാകരന്‍, ആര്‍ ഉണ്ണികൃഷ്ണ പിള്ള, സി. പി. നാരായണന്‍, കെ. വി. രാമകൃഷ്ണന്‍, എന്നിവരെയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.  കേന്ദ്രകമ്മിറ്റിയുടെ തീരുമാനം അനുസരിച്ചാണ് സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങളുടെ പ്രായപരിധി നിശ്ചയിച്ച് നടപ്പിലാക്കാന്‍ തീരുമാനമായത്. 75 വയസുകഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയാല്‍ അവര്‍ക്ക് പുതിയ ചുമതലകള്‍ നല്‍കും. പാര്‍ട്ടിയുടെ സുരക്ഷിതത്വം അവര്‍ക്കുണ്ടാകും എന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More