LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡിജിപി അനില്‍കാന്തിന്‍റെ പേരില്‍ സാമ്പത്തിക തട്ടിപ്പ്; അധ്യാപികക്ക് നഷ്ടമായത് 14 ലക്ഷം രൂപ

കൊച്ചി: ഡിജിപി അനില്‍ കാന്തിന്‍റെ പേരില്‍ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ്. കൊട്ടാരക്കരയിലുള്ള അധ്യാപികയില്‍ നിന്നാണ് 14 ലക്ഷം രൂപ തട്ടിയെടുത്തത്. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം അധ്യാപികയെ ഫോണില്‍ ബന്ധപ്പെട്ടത്. ലോട്ടറിയുടെ നികുതി 14 ലക്ഷം ആണെന്നും ഇത് അടച്ചില്ലെങ്കില്‍ കേസ് എടുക്കും എന്നുമാണ് സംഘം യുവതിയോട് പറഞ്ഞത്. വ്യാജ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്. 

രണ്ട് ദിവസം മുന്‍പാണ് ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന ഫോണ്‍ സന്ദേശം അധ്യാപികക്ക് ലഭിക്കുന്നത്. സമ്മാനതുക കൈമാറണമെങ്കില്‍ നികുതി അടക്കാനുള്ള തുക കമ്പനിക്ക് കൈമാറണമെന്നാണ് തട്ടിപ്പ് സംഘം അധ്യാപികയോട് ആവശ്യപ്പെട്ടത്. ഇതില്‍ സംശയം പ്രകടിപ്പിച്ച അധ്യാപികക്ക് ഡിജിപിയുടെ നമ്പര്‍ ആണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. ഇതില്‍ വിളിച്ച അധ്യാപികയോട് ഡി ജി പിയാണ് സംസാരിക്കുന്നതും ഓണ്‍ലൈന്‍ തട്ടിപ്പല്ലെന്നും അറിയിക്കുകയായിരുന്നു. ഇതിന് ശേഷമാണ് അധ്യാപിക ഓണ്‍ലൈനായി 14 ലക്ഷം രൂപ അയച്ച് കൊടുത്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്നും ഇവരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്നും പോലീസ് അറിയിച്ചു. ഓണ്‍ലൈനുമായി ബന്ധപ്പെട്ട് നടക്കുന്ന തട്ടിപ്പുകള്‍ കൂടുതലാണെന്നും എല്ലാവരും കരുതിയിരിക്കണമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk