തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മുന്‍ ആരോഗ്യമന്ത്രിയും സി പി എം നേതാവുമായ കെ കെ ശൈലജ. സ്ത്രീ സമത്വത്തിനുവേണ്ടി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ് കോടിയേരിയെന്നും അദ്ദേഹം പറഞ്ഞ ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് സ്ത്രീവിരുദ്ധ പരാമര്‍ശമായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും കെ കെ ശൈലജ പറഞ്ഞു.
'കോടിയേരി ബാലകൃഷ്ണനെ അറിയാത്തവരായി ആരുമില്ല. അങ്ങനെ ഒരു സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നയാളാണ് കോടിയേരിയെന്ന അഭിപ്രായം ഇന്നാട്ടില് ആര്‍ക്കുമുണ്ടാവില്ല. അദ്ദേഹം തമാശ പറഞ്ഞതാണ്. അതിനെ സ്ത്രീവിരുദ്ധമായി കാണാന്‍ കഴിയില്ല. കോടിയേരി സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗമാണ്. അദ്ദേഹം ഇത്തരമൊരു പരാമര്‍ശം നടത്തില്ലെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും നല്ല തത്വശാസ്ത്രത്തിന്റെ നേതാവാണ് കോടിയേരി ബാലകൃഷ്ണന്'- കെ കെ ശൈലജ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സി പി എം സംസ്ഥാന സമ്മേളനത്തിനിടെയായിരുന്നു കോടിയേരി ബാലകൃഷ്ണന് സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയത്. പാര്‍ട്ടി കമ്മിറ്റിയില്‍ 50 ശതമാനം സ്ത്രീ പ്രാധിനിത്യമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് നിങ്ങള്‍ പാര്‍ട്ടിയെ തകര്‍ക്കാന്‍ വേണ്ടി നടക്കുകയാണോ എന്ന് ചിരിച്ചുകൊണ്ട് മറുപടി പറയുകയായിരുന്നു കോടിയേരി. എല്ലാ കമ്മിറ്റികളിലും വനിതാ പ്രാധിനിത്യം വര്‍ധിച്ചിട്ടുണ്ടെന്നും പ്രായോഗികമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.