LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ടാറ്റൂ സ്റ്റുഡിയോ ലൈംഗിക അതിക്രമ കേസ്; സുജീഷിനെ അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചി 'ഇന്‍ക്‌ഫെക്ടഡ്' ടാറ്റൂ സ്റ്റുഡിയോയില്‍ നടന്ന ലൈംഗിക അതിക്രമ കേസിലെ പ്രതി സുജീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷ്, ടാറ്റൂ ചെയ്യുവാന്‍ സ്റ്റുഡിയോയില്‍ എത്തിയ തങ്ങളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 6 പെണ്‍കുട്ടികള്‍ പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടാറ്റു സ്റ്റുഡിയോ പൂട്ടി സുജീഷ് ഒളിവില്‍ പോയിരുന്നു. ബാംഗ്ലൂരിലേക്കാണ് സുജീഷ് പോയതെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുജീഷിനെതിരെ നാല് കേസുകള്‍ പാലാരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അറസ്റ്റ് ചെയ്ത സുജീഷിനെ അസിസ്റ്റന്‍റ്  പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുവരികയാണ്. എവിടെ വെച്ചാണ് സുജീഷിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ്  കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ച് ഒരു പെണ്‍കുട്ടി രംഗത്തെത്തിയത്. തുടര്‍ന്ന് സമാന ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയായിരുന്നു. ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി വെളിപ്പെടുത്തിയതോടെയാണ്‌ ഇൻക്ഫെക്ടഡില്‍ വെച്ചുനടന്ന കൂടുതല്‍ പീഡന കഥകള്‍ പുറംലോകം അറിയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More