LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു. അര്‍ബുധ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ഹൈദരലി തങ്ങള്‍. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 74 വയസ്സായിരുന്നു. ആത്മീയരാഷ്ട്രീയ നേതാവ് എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷ പദവിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈസ് പ്രസിഡന്റ്‌ പദവിയും ഒരുമിച്ച് വഹിച്ചുവരികയായിരുന്നു. മൃതദേഹം ഇന്ന് വൈകീട്ട് മലപ്പുറം ടൌണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഖബറടക്കം നാളെ (തിങ്കള്‍ ) രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.

2009 ല്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തോടെയാണ് സഹോദരനായ ഹൈദരലി ശിഹാബ് തങ്ങള്‍ ലീഗ് അധ്യക്ഷ പദവി ഏറ്റെടുക്കുന്നത്. അതിനു മുന്‍പ് കാല്‍നൂറ്റാണ്ടോളം മലപ്പുറം ജില്ലാ മുസ്ലീം ലീഗിന്റെ  പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ലീഗ് മുഖപത്രമായ ചന്ദ്രികയുടെ മാനേജിംഗ് ഡയറക്ടറായ്ടിരുന്നു. നിരവധി അനാഥ മന്ദിരങ്ങളുടെയും മത സ്ഥാപനങ്ങളുടെയും ചാരിറ്റബിള്‍ സംഘടനകളുടെയും അധ്യക്ഷനായിരുന്നു. നിരവധി പള്ളികളിലെ ഖാസിയുമായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍. 1973ല്‍ എസ് എസ് എഫ് രൂപീകരിച്ചപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളായിരുന്നു. 2008- ല്‍ സമസ്ത മുശാവറ അംഗമായ തെരഞ്ഞെടുക്കപ്പെട്ട തങ്ങളെ 2010 ലാണ് സമസ്തയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. 2009-ല്‍ എസ് വൈ എസ്  സംസ്ഥാന പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. സഹോദരങ്ങളായ മുഹമ്മദലി ശിഹാബ് തങ്ങളും ഉമറലി ശിഹാബ് തങ്ങളും മരണപ്പെട്ടതോടെയാണ് അവര്‍ വഹിച്ചിരുന്ന രാഷ്ട്രീയ, ആത്മീയ പദവികള്‍ ഹൈദരലി ശിഹാബ് തങ്ങള്‍ ഏറ്റെടുത്തത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റായിരുന്ന പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മറിയം എന്ന ചെറിഞ്ഞി ബീവിയുടെയും പുത്രന്മാരില്‍ മൂന്നാമനായിരുന്നു ഹൈദരലി ശിഹാബ് തങ്ങള്‍.1947 ജൂണ്‍ 15 നാണ് ജനിച്ചത്. പാണക്കാട് ദേവധാര്‍ സ്‌കൂളിലും കോഴിക്കോട് കുട്ടിച്ചിറയ്ക്കടുത്ത എം.എം ഹൈസ്‌കൂളിലുമാണ് പഠിച്ചത്. 10-ാം തരം പാസ്സായതിനെ തുടര്‍ന്ന് മതപഠനത്തിലേക്ക് തിരിയുകയായിരുന്നു. 1975-ല്‍ ആണ് ജാമിയ നൂരിയ ഇസ്ലാമിയയില്‍ നിന്ന് ഫൈസി ബിരുദം നേടി. കൊയിലാണ്ടിയിലെ സയ്ദ് അബ്ദുള്ള ബാഫഖി തങ്ങളുടെ മകള്‍ ശരീഫ ഫാത്തിമത് സുഹ്റയാണ് ഭാര്യ. നഈമലി ശിഹാബ് തങ്ങള്‍, മുഈനലി ശിഹാബ് തങ്ങള്‍, സാജിദ ശിഹാബ് തങ്ങള്‍, വാജിദ ശിഹാബ് തങ്ങള്‍ എന്നിവരാണ് മക്കള്‍. സഹോദരങ്ങള്‍: സാദിഖ് അലി ശിഹാബ് തങ്ങള്‍, അബ്ബാസ് അലി ശിഹാബ് തങ്ങള്‍, പരേതരായ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More