LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പീഡനക്കേസ്; കുറ്റം സമ്മതിച്ച് സംവിധായകന്‍ ലിജു കൃഷ്ണ; അംഗത്വം റദ്ദാക്കി ഫെഫ്ക്ക

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ പുതുമുഖ സംവിധായകന്‍ ലിജു കൃഷ്ണ കുറ്റം സമ്മതിച്ചതായി പൊലീസ്. പരാതിക്കാരിയായ യുവതിക്കൊപ്പം താമസിച്ചിട്ടുണ്ടെന്ന് ലിജു പ്രാഥമിക ചോദ്യംചെയ്യലില്‍ സമ്മതിച്ചു. ഇന്ന് മജിസ്‌ട്രേറ്റിനുമുന്നില്‍ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയതിനുശേഷം ലിജുവിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാനും തെളിവെടുപ്പ് നടത്താനുമുളള ഒരുക്കത്തിലാണ് പൊലീസ്. യുവതി പരാതി നല്‍കിയതും ലിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതും ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനിലായിരുന്നു. എന്നാല്‍ പീഡനം നടന്നത് തൃക്കാക്കര പൊലീസ് സ്റ്റേഷന്‍ പരിധിയിലുളള ഫ്‌ളാറ്റില്‍വെച്ചായതിനാല്‍ കേസന്വേഷണ ചുമതല തൃക്കാക്കര പൊലീസിന് കൈമാറും. 

അതേസമയം, തങ്ങള്‍ അതിജീവിതയോടൊപ്പമാണെന്ന് വ്യക്തമാക്കി ഫെഫ്ക്ക രംഗത്തെത്തി. പടവെട്ട് സിനിമയുമായി ബന്ധപ്പെട്ട് ലിജു കൃഷ്ണ എടുത്ത താല്‍ക്കാലിക അംഗത്വം റദ്ദാക്കിയതായി ഫെഫ്ക്ക ഡയറക്ടേഴ്‌സ് യൂണിയന്‍ അറിയിച്ചു. ആരോപണമുന്നയിച്ച യുവതിക്കു പിന്തുണയുമായി സിനിമാ രംഗത്തെ സ്ത്രീകള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയായ വിമണ്‍സ് കളക്ടീവ് ഇന്‍ സിനിമയും രംഗത്തെത്തി. കേസ് തീര്‍പ്പാക്കുന്നതുവരെ ലിജുവിനെ സിനിമാ മേഖലയില്‍ നിന്ന് വിലക്കണമെന്നും എല്ലാ ഫിലിം ബോഡികളില്‍ നിന്നുമുളള അംഗത്വം റദ്ദാക്കണമെന്നും ഡബ്ല്യു സി സി ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഫേസ്ബുക്ക്‌ പേജിലൂടെയാണ് യുവതി ലിജു കൃഷ്ണക്കെതിരെ പീഡനാരോപണവുമായി രംഗത്തെത്തിയത്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍ നിര്‍മ്മിക്കുന്ന ചിത്രമായ 'പടവെട്ടു'മായി ബന്ധപ്പെട്ടാണ് ലിജു കൃഷ്ണയെ പരിചയപ്പെടുന്നതെന്നും സൗഹൃദം നടിച്ച് അടുത്ത് കൂടി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. 2020-2021 വരെയുള്ള കാലഘട്ടത്തിലാണ് പീഡനം നടന്നതെന്നും ആ കാലമത്രയും മാനസികവും ശാരീരികവുമായി മുതലെടുപ്പ് നടത്തിയെന്നും യുവതി ആരോപിച്ചു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭച്ഛിദ്ദം നടത്തിക്കുകയും ചെയ്തു. ഇതോടെ തന്‍റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തുവെന്നുമാണ് യുവതി കുറിപ്പില്‍ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More