LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അലിസൺ ഫെലിക്സിനാണ് വനിതാ ദിനത്തിലെന്റെ ബിഗ് സല്യൂട്ട്- പ്രൊഫ ജി ബാലചന്ദ്രൻ

ചിറകിലേറിപ്പറന്ന വേഗത: അലിസൺ ഫെലിക്സ്! ലിസൺ ഫെലിക്സിനെ അറിയില്ലെ? ഒളിംപിക്സിൽ 10 മെഡലുകൾ നേടിയ അമേരിക്കൻ വനിതാ കായിക (Athlet) താരമാണവർ. അലിസൺൻ്റെ ഒളിംപിക്സ് മെഡൽ വേട്ടയിൽ അവസാനത്തേത് ടോക്കിയോവിലായിരുന്നു. 2020 ആഗസ്ത് 06-ന് 400 മീറ്റർ റിലേയിൽ അലിസൺ ഫെലിക്സ് വെങ്കല മെഡൽ കരസ്ഥമാക്കി. ടോക്കിയോ ഒളിംപിക്സിൽ സ്വർണവും വെള്ളിയും നേടിയവരേക്കാൾ ലോകത്തിൻ്റെ കണ്ണ് ആ വെങ്കലമെഡലുകാരിയിലായിരുന്നു. ട്രാക്കിൽ അലിസൺൻ്റെ വേഗതയുടെ കാൽച്ചുവടുകൾ ക്യാമറ പകർത്തുമ്പോൾ ഗാലറിയിൽ അലിസൺൻ്റെ മകൾ രണ്ടു വയസുകാരി ''കാമറിൻ' ഇരിപ്പുണ്ടായിരുന്നു.

പൊന്നിൻ തിളക്കമുള്ള വെങ്കലം കഴുത്തിലണിഞ്ഞപ്പോൾ, 35 കാരി അലിസൺ ഒരു മധുരപ്രതികാരം വീട്ടി. അതും നൈക്കിയോട്. അതെ, ലോകത്തിലെ ഏറ്റവും വലിയ സ്പോർട്സ് ഉപകരണ നിർമ്മാണ വിതരണ കമ്പനിയായ NIKE യോട് തന്നെ. ! ലോകത്തിലെ ഏറ്റവും മികച്ച ഓട്ടക്കാരിയായ അലിസൺ 2018 ൽ അമ്മയാവാൻ തീരുമാനിച്ചു. അക്കാര്യം അവർ തൻ്റെ സ്പോൺസറായ NIKE യെ അറിയിച്ചു. ഗർഭിണികൾക്കും അമ്മമാർക്കും സ്പോർട്സിൽ കാര്യമായ ഭാവിയില്ല എന്ന നയമായിരുന്നു കമ്പനിയുടേത്. അതു കൊണ്ടു തന്നെ NIKE , അലിസൺൻ്റെ പ്രതിഫലം 70 % വെട്ടിക്കുറച്ചു. മാതൃത്വത്തിന് കൊതിച്ച ഒരു പെൺകുട്ടിക്കുള്ള ശിക്ഷ, ഒളിമ്പിക്സുകളിൽ നിരവധി സ്വർണങ്ങൾ വാരിക്കൂട്ടിയ ഒരു പെൺകുട്ടി മാതൃത്വത്തിനുള്ള ആഗ്രഹം പറഞ്ഞപ്പോൾ സ്പോൺസർക്ക് പൊള്ളി! അലിസൺൻ്റെ ആത്മാഭിമാനത്തിന് മുറിവേറ്റു. അതോടു കൂടി അവർ NIKE യുടെ പടികൾ ഇറങ്ങി. പണത്തെക്കാൾ ഏറെ മാതൃത്വത്തിന് വില കൽപ്പിച്ചപ്പോൾ അലിസണ് കാമറിൻ എന്ന പെൺകുഞ്ഞ് പിറന്നു. എങ്കിലും ട്രാക്ക് ഉപേക്ഷിക്കാൻ അവർ കൂട്ടാക്കിയില്ല.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അലിസൺ. "ഗ്യാപ്പ'' (അത്‌ലറ്റ) എന്ന സ്ത്രീ സൗഹൃദ കമ്പനിയുമായി പുതിയ കരാർ ഒപ്പിട്ടു. പരിശീലനം ത്വരിതപ്പെടുത്തി. 2020 ഒളിംപിക്സ് ഓട്ടത്തിനായി കഠിനാധ്വാനം ചെയ്തു. നിശ്ചയദാർഢ്യം വീണ്ടെടുത്ത് ഓടിയ ആ ഓട്ടത്തിൽ വെങ്കലമണിഞ്ഞു. "തൻ്റെ ഓട്ടത്തിന് സാക്ഷിയായ മകൾ കാമറിനെ വാരിപ്പുണർന്നു. അബല എന്നു പറഞ്ഞ് കയ്യൊഴിഞ്ഞ NIKE യ്ക്ക് അത് കരണത്തേറ്റ അടിയായി, അന്താരാഷ്ട്ര വനിതാ ദിനത്തിൽ ലോകോത്തര ഭീമനായ നൈക്കിയോട് പൊരുതിയ അലിസൺ ഫെലിക്സിനാണ് എൻ്റെ ബിഗ് സല്യൂട്ട്. റാണി ലക്ഷ്മി ബായിയും , ക്യാപ്റ്റൻ ലക്ഷ്മിയും, കൽപ്പനാ ചൗളയും , ബചേന്ദ്രിപാലും ഉൾപ്പെടെ അസംഖ്യം വീരാംഗനമാർക്ക് ജന്മം നൽകിയ ഭാരതം എന്നും സ്ത്രീകളുടെ അന്തസ്സ് ഉയർത്തിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 11 months ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 11 months ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More