LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡിജിപിയുടെ പേരില്‍ തട്ടിപ്പ്; നൈജീരിയന്‍ സംഘം അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാന ഡിജിപിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. സല്‍ഹിയില്‍ വെച്ചാണ് നൈജീരിയന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. ഡി.ജി.പിയുടെ പേരിൽ കൊല്ലം സ്വദേശിനിയിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഓൺലൈൻ ലോട്ടറിയടിച്ചെന്ന്‌ വിശ്വസിപ്പിച്ചാണ്‌ അധ്യാപികയിൽനിന്ന്‌ 14 ലക്ഷം രൂപ നൈജിരിയന്‍ സംഘം തട്ടിയെടുത്തത്. ലോട്ടറിയുടെ നികുതി 14 ലക്ഷം ആണെന്നും ഇത് അടച്ചില്ലെങ്കില്‍ കേസ് എടുക്കും എന്നുമാണ് സംഘം യുവതിയോട് പറഞ്ഞത്. വ്യാജ വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് സംഘം തട്ടിപ്പ് നടത്തിയത്. 

സമ്മാനതുക കൈമാറണമെങ്കില്‍ നികുതി അടക്കാനുള്ള തുക കമ്പനിക്ക് കൈമാറണമെന്നാണ് തട്ടിപ്പ് സംഘം അധ്യാപികയോട് ആവശ്യപ്പെട്ടത്. ഇതില്‍ സംശയം പ്രകടിപ്പിച്ച അധ്യാപികക്ക് ഡിജിപിയുടെ നമ്പര്‍ ആണെന്ന് പറഞ്ഞ് ഒരു ഫോണ്‍ നമ്പര്‍ നല്‍കുകയായിരുന്നു. ഇതില്‍ വിളിച്ച അധ്യാപികയോട് ഡി ജി പിയാണ് സംസാരിക്കുന്നതും ഓണ്‍ലൈന്‍ തട്ടിപ്പല്ലെന്നും താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും വ്യാജ ഫോണ്‍ സന്ദേശത്തില്‍  അറിയിക്കുകയായിരുന്നു. പോലീസ് ആസ്ഥാനത്ത് വിളിച്ചപ്പോള്‍ ഡിജിപി ഡല്‍ഹിയില്‍ ആണെന്ന മറുപടി ലഭിച്ചതോടെയാണ് അധ്യാപിക തുക കൈമാറിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അസാം സ്വദേശിയുടെ പേരിലുള്ള ഫോൺ നമ്പരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതാണെന്ന് ഹൈ ടെക് സെല്ലിന്‍റെ പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍പ്പെട്ടവരാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് ആദ്യം വിചാരിച്ചിരുന്നെങ്കിലും പിന്നീട്  നടത്തിയ അന്വേഷണത്തില്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More