LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാവ്യാ മാധവന്‍റെ ലക്ഷ്യാ ബുട്ടിക്കില്‍ തീപിടുത്തം

കൊച്ചി: നടി കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള ലക്ഷ്യാ ബുട്ടിക്കില്‍ തീപിടുത്തം. ഇടപ്പള്ളി ഗ്രാന്‍ഡ് മാളിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ബുട്ടീക്കിലാണ് വെളുപ്പിനെ 3 മണിയോടെ തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. തുണികളും തയ്യല്‍ മെഷീനുകളുമുള്‍പ്പെടെ നിരവധി സാധനങ്ങള്‍ കത്തിനശിച്ചു. രാവിലെ 5.30 നാണ് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പുറത്ത് പുക കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. ബുട്ടിക്കിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഭവം നടന്ന സ്ഥലത്തേക്ക് ദൃശ്യങ്ങള്‍ പകര്‍ത്തുവാന്‍ മാധ്യമങ്ങള്‍ക്ക് പോലും ആദ്യം പ്രവേശനം നല്‍കിയിരുന്നില്ല. 2015 ലാണ് ഓണ്‍ ലൈന്‍ വസ്ത്ര വ്യാപാര കേന്ദ്രമായ ലക്ഷ്യയിലൂടെ കാവ്യ മാധവന്‍ സംരഭകത്വത്തിലേക്ക് കടന്നത്.  ഓര്‍ഡറുകള്‍ അനുസരിച്ച് വസ്ത്രങ്ങള്‍ തയ്പ്പിച്ചെടുക്കുന്നതിനായിരുന്നു ഗ്രാന്റ് മാളില്‍ ലക്ഷ്യ ബുട്ടീക്ക് പ്രവര്‍ത്തിച്ചിരുന്നത്. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടും ലക്ഷ്യാ ബുട്ടിക്ക് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More