കൊച്ചി: പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടതിനു ശേഷം തുറന്നു പറയാനും പരാതി നല്‍കാനും വര്‍ഷങ്ങള്‍ എടുക്കുന്നതിനോട് തനിക്ക് വിയോജിപ്പാണെന്ന് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ. മോശമായ പെരുമാറ്റമുണ്ടായാല്‍ അപ്പോള്‍ തന്നെ പ്രതികരിക്കാനുള്ള ശക്തിയാണ് ഓരോ സ്ത്രീയും ആര്‍ജിക്കേണ്ടതെന്നും ശൈലജ പറഞ്ഞു. വനിതാ ദിനത്തോട് അനുബന്ധിച്ച് മലയാള സിനിമാ പ്രവര്‍ത്തകരുടെ സംഘടനയായ എ എം എം എ സംഘടിപ്പിച്ച പരിപാടിയായ 'ആര്‍ജവ 2022' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശൈലജ.
'പലപ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ പീഡന പരാതി പറയാന്‍ വര്‍ഷങ്ങള്‍ എടുക്കുകയാണ്. ഈ രീതി അവസാനിപ്പിക്കണം. നമ്മുടെ വിദ്യാഭ്യാസത്തിലൂടെ ഇത്തരം പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നാണ് പഠിക്കേണ്ടത്. ഒരു തവണ മോശമായ നോട്ടമോ, പെരുമാറ്റമോ മറ്റൊരു വ്യക്തിയില്‍ നിന്നും അനുഭവപ്പെട്ടാല്‍ അതിനെ കൈകാര്യം ചെയ്യാന്‍ നമ്മള് അറിഞ്ഞിരിക്കണം. അതോടൊപ്പം, കുടുംബത്തിലെ ഒരാള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായാല്‍ ഒപ്പം നില്ക്കാന് സാധിക്കണം. ആ സമയം ന്യായമെന്ത് അന്യായമെന്ത് എന്ന രീതിയില്‍ ചിന്തിക്കരുത്. അതൊക്കെ പിന്നീട് വരുന്ന കാര്യങ്ങളാണ്. സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാന്‍ താര സംഘടനകള്‍ക്ക് കഴിയണം. അത് തുറന്നു പറയാനുള്ള സൗകര്യമൊരുക്കലും സംഘടനയുടെ ഉത്തരവാദിത്വമാണ്' - കെ കെ ശൈലജ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, എം എല്‍ എയുടെ പ്രസ്താവന മീ ടൂവിന് എതിരാണെന്ന ആരോപണം ഉയര്‍ന്നുവരുന്നുണ്ട്. പല സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകള്‍ക്ക് പലപ്പോഴും അതിക്രമണം നേരിട്ടപാടെ പരാതിപ്പെടാന്‍ സാധിക്കില്ല. ശാരീരിക മാനസിക ആഘാതത്തില്‍ നിന്നും തിരിച്ചുവരുമ്പോഴാണ് അവര്‍ക്ക് പീഡന പരാതികള്‍ ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഇത്തരം സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കാതെ നിരാശയിലേക്ക് തള്ളിവിടുന്ന തരത്തിലാണ് മുന്‍ ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെന്നാണ് വിമര്‍ശനം ഉയര്‍ന്നുവന്നിരിക്കുന്നത്.