LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപ് ഫോണ്‍ ഡാറ്റകളില്‍ കൃത്രിമം ചെയ്തതായി റിപ്പോര്‍ട്ട്

കൊച്ചി: ദിലീപ് മൊബൈലില്‍ കൃത്രിമം കാട്ടിയതായി മുംബൈ ലാബില്‍ നിന്ന് ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചതായി വാര്‍ത്ത. ദിലീപ് കോടതിയില്‍ സമര്‍പ്പിച്ച മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം മുംബൈ ലാബില്‍ പരിശോധന നടത്തിയപ്പോഴാണ് ഇതുസംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത് എന്നാണ് വിവരം. ദിലീപ് കൈമാറിയ ആറ് ഫോണുകളിലേയും വിവരങ്ങള്‍ ആദ്യം ഒരു ഹാര്‍ഡ് ഡിസ്‌കിലേക്ക് ലാബില്‍ നിന്നും മാറ്റിയിരുന്നു. അന്വേഷണ സംഘത്തില്‍ നിന്ന് വസ്തുതകള്‍ മറച്ചുവെയ്ക്കാന്‍ വേണ്ടിയാണ് മൊബൈല്‍ ഫോണിലെ ഡാറ്റ നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് റിപ്പോര്‍ട്ട്. ഹാര്‍ഡ് ഡിസ്‌കിന്‍റെ മിറര്‍ കോപ്പി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഫോണുകളിലെ ഡാറ്റ പകര്‍ത്തിയ ഹാര്‍ഡ് ഡിസ്‌കിന്റെ മിറര്‍ കോപ്പിക്ക് പുറമേ, ഫോണുകള്‍ കൊറിയര്‍ ചെയ്തതിന്റെ ബില്‍, ലാബ് തയ്യാറാക്കിയ ഫോറന്‍സിക് റിപ്പോര്‍ട്ട് എന്നിവയും നിര്‍ണ്ണായക തെളിവുകളാകും. നീക്കം ചയ്ത  ഡാറ്റകളുടെ പരിശോധനയിലൂടെ  ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഡാലോചന നടത്തി എന്നതിന്റെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചതായാണ് വിവരം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇപ്പോള്‍ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിക്കുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയതിന്റെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന മുംബൈ ലാബിനെതിരെയും നടപടിയെടുക്കും. മുംബൈ ലാബില്‍ കൊണ്ടുപോയി വിവരങ്ങള്‍ നീക്കിയ ശേഷമാണ് ഫോണുകള്‍ കോടതിക്ക് കൈമാറിയെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലുള്ളത്. ഫോണുകള്‍ കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് മുംബൈയില്‍ വെച്ച് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്തയെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് മനപൂര്‍വം ശ്രമിച്ചു എന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് ഫോണുകള്‍ ഹാജരാക്കാന്‍ കോടതി ദിലീപിനോട് ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സഹോദരന്‍ അനൂപ്‌, സഹോദരീ ഭര്‍ത്താവ് സൂരജ് എന്നിവരുടെതടക്കമുള ഫോണുകളാണ് ഹാജരാക്കിയത്. ആകെയുണ്ടായിരുന്ന ആറു ഫോണുകളില്‍ നാലെണ്ണത്തിന്റെയും ഡാറ്റയില്‍ തിരിമറി നടത്തി എന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇത് കേസില്‍ ദിലീപിനെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More