ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളില്‍ നിന്ന് പുതിയ വരുമാനമുണ്ടാക്കാന്‍ പുതിയ കോര്‍പറേഷന്‍ രൂപീകരിച്ചു. നാഷണല്‍ മോണിറ്റൈസെസന്‍ കോര്‍പ്പറേഷന്‍ അഥവാ എന്‍ എല്‍ എം സി എന്ന സംവിധാനമാണ് ബി എസ് എന്‍ എല്‍, എല്‍ ഐ സി, എം ടി എന്‍ എല്‍, ബി പി സി എല്‍, എച്ച് എം ടി തുടങ്ങി നിരവധിയായ പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികളില്‍ നിന്ന് പുതുതായി വരുമാനമുണ്ടാക്കാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. എന്‍ എല്‍ എം സി ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഇപ്പോഴത്തെ പ്രവര്‍ത്തങ്ങളിലൂടെയല്ലാതെ കൂടുതല്‍ വരുമാനമുണ്ടാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്. ബി എസ് എന്‍ എല്‍ പോലുള്ള സ്ഥാപനങ്ങളിലെ നിരവധി കെട്ടിടങ്ങള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പല നഗരങ്ങളിലും നിരവധി വലിയ കെട്ടിടങ്ങളിലായാണ് ചെറിയ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതോടെ നൂറുകണക്കിന് ജീവനക്കാര്‍ ഉണ്ടായിരുന്ന ഓഫീസുകളില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന ജീവനക്കാര്‍ മാത്രമാണ് ഉള്ളത്. ഇതില്‍ ഭൂരിഭാഗവും വരും വര്‍ഷങ്ങളില്‍ വിരമിക്കുന്നവരോ വി ആര്‍ എസ് വാങ്ങാന്‍ നിര്‍ബന്ധിതരാകുന്നവാരോ ആണ്. അതുകൊണ്ടുതന്നെ വലിയ പല കെട്ടിടങ്ങളും ഉപയോഗ ശൂന്യമാകും. ഇതെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കി വരുമാനമുണ്ടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി പുതുതായി രൂപീകരിക്കപ്പെട്ട നാഷണല്‍ മോണിറ്റൈസെസന്‍ കോര്‍പ്പറേഷന് 5,000 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കെട്ടിടങ്ങള്‍ക്ക് പുറമേ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയും പല കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വന്തമായുണ്ട്. ഇതെല്ലാം വടയ്ക്കോ പാട്ടത്തിനോ നല്‍കാനുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഭൂമിയും കെട്ടിടങ്ങളും നാഷണല്‍ മോണിറ്റൈസെസന്‍ കോര്‍പ്പറേഷന്‍റെ കീഴിലേക്ക് മാറ്റാനാണ് പദ്ധതി. ഇതിനകം 3400 ഏക്കര്‍ സ്ഥലം കണ്ടെത്തിയതായാണ് വിവരം.