LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വര്‍ഗീസിനെതിരെ കേസെടുക്കുന്നത് താല്‍പ്പര്യമില്ല- കെ സുധാകരന്‍

തിരുവനന്തപുരം: സി പി എം കൊടുത്ത ഭിക്ഷയാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ജീവിതമെന്ന സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി കെ സുധാകരന്‍. സി വി വർഗീസിനെതിരെ കേസെടുക്കണമെന്ന കാര്യത്തില്‍ വ്യക്തിപരമായി തനിക്ക് താല്‍പ്പര്യമില്ലെന്നും കേസെടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ധീരജിന്റെ കൊലപാതകം ഇരന്നുവാങ്ങിയതാണ് എന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കെ സുധാകരന്‍ പറഞ്ഞു.  വിവരമില്ലാത്ത രാഷ്ട്രീയക്കാരന്റെ പാഴ് വാക്കാണ് സി വി വര്‍ഗീസിന്റേത്. ഇത്തരം പരാമര്‍ശങ്ങളെ വകവയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎം കൊടുത്ത ഭിക്ഷയാണ് സുധാകരന്‍റെ ജീവിതമെന്നും നികൃഷ്ട ജീവിയെ കൊല്ലാന്‍ പാര്‍ട്ടിക്ക് താത്പര്യമില്ലായെന്നുമാണ്‌ സി വി വര്‍ഗീസ്‌ പ്രസംഗത്തിനിടെ പറഞ്ഞത്.  സിപിഎമ്മിന്‍റെ കരുത്തിനെക്കുറിച്ച് കോണ്‍ഗ്രസിന് ധാരണയുണ്ടായിരിക്കണമെന്നും സി വി വര്‍ഗീസ്  പറഞ്ഞിരുന്നു. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ സിപിഎം നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു സി വി വര്‍ഗീസിന്‍റെ വിവാദ പരാമർശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇടുക്കി ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തില്‍ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് സുധാകരന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ധീരജിനെ കുത്തിയത് നിഖില്‍ പൈലി അല്ല. ജയിലില്‍ കിടക്കുന്നത് നിരപരാധികളാണ്. നിഖില്‍ ധീരജിനെ കുത്തുന്നത് ആരും കണ്ടിട്ടില്ലെന്നും സത്യം പുറത്തുകൊണ്ടുവരണമെന്നും കെ സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനു നല്‍കിയ മറുപടി പ്രസംഗത്തിലാണ് സി വി വര്‍ഗീസ് വിവാദ പരാമര്‍ശം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More