കാലിഫോര്‍ണിയ: ലോകപ്രശസ്ത മാര്‍ക്‌സിസ്റ്റ് ചിന്തകനും സൈദ്ധാന്തികനുമായ ഐജാസ് അഹമ്മദ് അന്തരിച്ചു. 81 വയസായിരുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയയിലുളള വസതിയില്‍വെച്ചായിരുന്നു അന്ത്യം. ആരോഗ്യപ്രശ്‌നങ്ങള്‍മൂലം കാലിഫോര്‍ണിയയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കുറച്ചുദിവസം മുന്‍പാണ് ആശുപത്രി വിട്ടത്.
ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും കാനഡയിലെയും യുഎസിലെയുമടക്കം നിരവധി യൂണിവേഴ്‌സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ടിച്ചിട്ടുളള ഐജാസ് അഹമ്മദ് 2017 മുതല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു. ഫ്രണ്ട്‌ലൈനില്‍ എഡിറ്റോറിയല്‍ കണ്‍സള്‍ട്ടന്റായും ന്യൂസ്‌ക്ലിക്കില്‍ ന്യൂസ് അനലിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സാഹിത്യ സിദ്ധാന്തം, പൊളിറ്റിക്കല്‍ സയന്‍സ്, മധ്യേഷ്യന്‍ പ്രതിസന്ധി, സാമ്രാജ്യത്വം തുടങ്ങി ഒട്ടേറെ വിഷയങ്ങളെക്കുറിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. പ്രഭാത് പട്‌നായിക്കിനും ഇര്‍ഫാന്‍ ഹബീബിനുമൊപ്പം രചിച്ച 'എ വേള്‍ഡ് ടു വിന്‍; എസ്സേയ്‌സ് ഓണ്‍ ദ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ' ഐജാസിന്റെ പ്രധാന കൃതികളിലൊന്നാണ്. മുസ്ലീംസ് ഇന്‍ ഇന്ത്യ; ബിഹാര്‍, സോഷ്യല്‍ ജിയോഗ്രഫി, ഇന്‍ തിയറി, ക്ലാസസ് നേഷന്‍സ് ആന്‍ഡ് ലിറ്ററേച്ചര്‍, ഓണ്‍ കമ്മ്യുണലിസം ആന്‍ഡ് ഗ്ലോബലൈസേഷന്‍, ഇറാഖ് അഫ്ഗാനിസ്ഥാന്‍ ആന്‍ഡ് ഇംപീരിയലിസം തുടങ്ങിയവയാണ് ഐജാസ് അഹമ്മദിന്റെ പ്രധാന കൃതികള്‍.
മാര്‍ക്സിസ്റ്റ് തത്വചിന്ത, വര്‍ഗീയത, ഫാഷിസം, സാമ്രാജ്യത്വം, പോസ്റ്റ്-മോഡേണിസം തുടങ്ങിയ വിഷയങ്ങളില്‍ ആഴമേറിയ വിശകലനങ്ങള്‍ നടത്തിയ ചിന്തകനാണ് ഐജാസ് അഹ്‌മദ്. 1941-ല്‍ ഉത്തര്‍പ്രദേശില്‍ ജനിച്ച അദ്ദേഹത്തിന്‍റെ കുടുംബം വിഭജനത്തിന് ശേഷം പാകിസ്ഥാനിലേക്ക് കുടിയേറുകയായിരുന്നു. ഹിന്ദുത്വ വർഗീയതയെയും ഫാസിസത്തെയും മതനിരപേക്ഷതയെയും ഇന്ത്യയിലെയും ലോകത്തെയും ഇടതുപക്ഷ സാധ്യതകളെയും ആഗോളവൽക്കരണത്തെയും പറ്റി അദ്ദേഹം എഴുതിയതെല്ലാം ആശയസമരത്തിൽ വരുംതലമുറകൾക്കും വഴികാട്ടിയാകും.