LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഞങ്ങള്‍ക്കിന്ന് ദുര്‍ദിനമാണ്, സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ- മുഖ്യമന്ത്രിക്ക് മറുപടിയുമായി വി ടി ബല്‍റാം

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പരാജയത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി വി ടി ബല്‍റാം. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ എന്ന രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയുളള പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെയാണ് വി ടി ബല്‍റാം പ്രതികരിച്ചത്. 'ശരിയാണ് സാര്‍, ഞങ്ങള്‍ക്കൊക്കെ ഇന്ന് ദുര്‍ദിനം തന്നെയാണ്. ഞങ്ങള്‍ക്കതിന്റെ ദുഖവുമുണ്ട്. ഇന്നത്തെ ദിവസം സന്തോഷം തോന്നുന്നവര്‍ സന്തോഷിച്ചാട്ടെ, ആഘോഷിക്കാന്‍ തോന്നുന്നവര്‍ ആഘോഷിച്ചാട്ടെ'-വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ആലപ്പുഴ വലിയഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ചത്. വരുംതലമുറയ്ക്ക് കൂടിയുളളതാണ് വികസന പ്രവര്‍ത്തനങ്ങള്‍. പാലം പൂര്‍ത്തിയാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് അഭിമാനിക്കാം. പക്ഷേ ഇന്ന് ചെന്നിത്തലക്ക് ദുര്‍ദിനമാണ്. അത് മറ്റൊരു കാര്യത്തിനാണ്. അതെന്താണെന്ന് ഞാനിവിടെ പറയുന്നില്ല എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലം തുറന്ന ദിവസം തന്റെ ജീവിതത്തില്‍ ഏറെ സന്തോഷമുളള ദിവസമാണ് എന്ന് രമേശ് ചെന്നിത്തല സ്വാഗത പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. അഞ്ച് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ഏറ്റവും പിന്നിലാണ്. ഭരണത്തിലായിരുന്ന പഞ്ചാബില്‍ പോലും ഒന്നാംസ്ഥാനം നിലനിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

Contact the author

Web Desk