LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഐജാസ് അഹമ്മദ് നമ്മുടെ അന്വേഷണങ്ങളെ ഇനിയും മുന്നോട്ടു നയിക്കും- ടി ടി ശ്രീകുമാര്‍

Rest In Power, Prof. Aijas Ahmad. പഠനം എന്നതില്‍ വിമര്‍ശനവും ഉള്‍ക്കൊള്ളുന്നു. മാര്‍ക്സിസ്റ്റ് ഡോഗ്മകളുമായി സന്ധിചെയ്യാത്ത സൈദ്ധാന്തിക ധാരകളുടെ നിതാന്ത വിമര്‍ശകന്‍ ആയിരുന്നു ഐജാസ് അഹമ്മദ് എന്ന എന്റെ ധാരണ അദ്ദേഹത്തെ ഓരോ തവണ വായിക്കുമ്പോഴും ബലപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം വിമര്‍ശനത്തിലെ clarity ആയിരുന്നു. നമുക്ക് യോജിക്കാനാവാത്ത നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും അദ്ദേഹം ഉന്നയിക്കുമ്പോള്‍ വളരെ വേഗം അവയെ മനസ്സിലാക്കുവാന്‍ കഴിയുന്നു. നമ്മെ സംബന്ധിച്ച് അതിലെ നെല്ലും പതിരും വേഗം വേര്‍തിരിയുന്നു. അദ്ദേഹത്തെ കൂടുതല്‍ വായിക്കുകയും യോജിക്കാനാവാത്ത നിരീക്ഷണങ്ങള്‍ പലയിടങ്ങളിലായി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മാര്‍ക്സിസത്തെയും മറ്റു സമകാലിക ചിന്തകളെയും കൂടുതല്‍ മനസ്സിലാക്കുന്നതിന് ആ വായനകള്‍ സഹായിച്ചിട്ടുണ്ട്.

ആഴത്തിലുള്ള സൈദ്ധാന്തിക ചിന്തയാല്‍ ആദരവ് ഉണര്‍ത്തിയ ചിന്തകന്‍ ആയിരുന്നു ഐജാസ് അഹമ്മദ്. ഞാന്‍ ഒരിക്കല്‍ വായിച്ചു സ്രോതസ്സ് ഓര്‍ത്തുവെയ്ക്കാന്‍ മറന്നുപോയ ഒരു വാചകമുണ്ട്- 'ലോകത്ത് വലതുപക്ഷം വളരുകയും സോഷ്യലിസ്റ്റ് ഇടതുപക്ഷം വറ്റിയ അരുവി ആവുകയും ചെയ്യുമ്പോള്‍ മാര്‍ക്സിസ്റ്റ് ഇടതുപക്ഷം കേവലം ഒരു leaky faucet  ആയി മാറുന്നു എന്ന, ന്യൂ ലെഫ്റ്റ് റിവ്യൂവിലോ മറ്റോ വന്ന ആരുടെയോ ഒരു ലേഖനത്തിലെ വാചകമാണ്. സോഷ്യലിസ്റ്റ് ഇടതുപക്ഷവും മാര്‍ക്സിസ്റ്റ് ഇടതുപക്ഷവും സിവില്‍ സമൂഹത്തിലെ ജനാധിപത്യ പാരമ്പര്യവുമായി കൈ കോര്‍ക്കണം എന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം  ഐജാസ് അഹമ്മദിനെ പോലുള്ള ഒരു മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്റെ നിര്യാണം ദു:ഖകരമാണ്. വിശേഷിച്ചും പുതിയ പോസ്റ്റ്‌ ഹ്യുമന്‍ ബഹുധ്രുവ സാമ്രാജ്യത്വം അതിന്റെ ആവനാഴിയിലെ ആയുധങ്ങള്ക്ക്  മൂര്‍ച്ചകൂട്ടുന്ന സമകാലികലോകത്ത് മാര്‍ക്സിസത്തിന്റെ ഉള്‍ക്കാഴ്ചകള്‍ പകര്‍ന്നു തരുന്ന എഴുത്തുകാര്‍ നിലനില്‍പ്പിനായുള്ള പ്രാന്തവല്കൃത ജനതതികളുടെ സമരങ്ങള്‍ക്ക് ഒപ്പം നില്ക്കുന്നവരാണ്. ഐജാസ് അഹമ്മദ് തീര്‍ച്ചയായും ഇനിയും വായിക്കപ്പെടും. വ്യാഖ്യാനിക്കപ്പെടും. അത് നമ്മുടെ അന്വേഷണങ്ങളെ ഇനിയും മുന്നോട്ടു നയിക്കും. അദ്ദേഹത്തിന്റെ വലിയ ധിഷണക്ക് മുന്നില്‍ വിനീതമായ ആദരം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

T T Sreekumar

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More