തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതിനായി രണ്ടുകോടി രൂപ നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെയാണ് പ്രഖ്യാപനം. മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പ്പാദിപ്പിക്കാനുളള ശ്രമങ്ങള്‍ തുടരും. തിരുവനന്തപുരത്തെ കിഴങ്ങ് ഗവേഷണ കേന്ദ്രത്തിനായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല. കര്‍ഷകര്‍ക്ക് പുതിയ രീതി കണ്ടുപഠിക്കാന്‍ അവസരമുണ്ടാക്കും. പത്ത് മിനി ഫുഡ് പാര്‍ക്കുകള്‍ സ്ഥാപിക്കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാനത്ത് 2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് രൂപീകരിക്കും. കൊല്ലത്ത് പുതിയ ഐടി സൗകര്യ മേഖല കൊണ്ടുവരും. സംസ്ഥാനത്തെ പതിനൊന്നിടങ്ങളില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. നിലവിലുളള ഐടി പാര്‍ക്കുകള്‍ വിപുലീകരിക്കും. ഇതിനായി നൂറുകോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാല് സയന്‍സ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായി. തിരുവനന്തപുരം, കണ്ണൂര്‍, കൊച്ചി വിമാനത്താവളങ്ങള്‍ക്ക് സമീപമാണ് സയന്‍സ് പാര്‍ക്കുകള്‍ തുടങ്ങുക. പി പി പി മാതൃകയിലാണ് പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്.