LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎസ്ആര്‍ടിസിക്ക് സി എന്‍ ജി ബസുകള്‍; 50 പെട്രോള്‍ പമ്പുകള്‍;1000 കോടി സഹായധനം

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് ബജറ്റില്‍ 1000 കോടി അനുവദിച്ചു. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ നവീകരണത്തിനായാണ് തുക അനുവദിച്ചിരിക്കുന്നത്. 2000 കോടി രൂപയാണ് കെഎസ്ആര്‍ടിസി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ മുന്‍ ബജറ്റിലെന്നപോലെ ആയിരം കോടി രൂപയാണ് അനുവദിച്ചത്. ബസ് സര്‍വീസില്‍ നിന്നുള്ളതിന് പുറമേ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍റെ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിക്ക് കീഴില്‍ പുതുതായി 50 പെട്രോള്‍ പമ്പുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

നിലവിലുള്ള ബസ് സര്‍വീസുകളില്‍ നിന്നുള്ള നഷ്ടം കുറയ്ക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും കെഎസ്ആര്‍ടിസിക്ക് ആലോചനയുണ്ട്. ഇതിന്റെ ഭാഗമായി സി എന്‍ ജി ബസുകള്‍ ഏര്‍പ്പെടുത്താന്‍ കെ എസ് ആര്‍ ടി സിക്ക് 50 കോടി രൂപ സര്‍ക്കാര്‍ നല്‍കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുള്ള ബജറ്ററി അലോട്ട്മെന്റ് പ്രഖ്യാപിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതിനിടെ രണ്ടു ലക്ഷം രൂപ വരെ വിലവരുന്ന ബൈക്കുകളുടെ വണ്‍ ടൈം ടാക്സില്‍ ഒരു ശതമാനത്തിന്റെ വര്‍ദ്ധന കൊണ്ടുവരും. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങളുടെ ഹരിത നികുതിയില്‍ അമ്പത് ശതമാനം വര്‍ദ്ധിപ്പിക്കാന്‍  തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More