തിരുവനന്തപുരം: കൊവിഡ് ദുരിതാശ്വാസം പ്രാഖ്യപിച്ചുകൊണ്ട് ധനമന്ത്രി ബാലഗോപാല്‍. കൊവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടമായ കുട്ടികളെ പുനരധിവസിപ്പിക്കുന്ന സമഗ്ര പാക്കേജാണ് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത്. കുട്ടിയുടെ പേരില്‍ 3 ലക്ഷം രൂപ നിക്ഷേപിക്കുമെന്നും കുട്ടിക്ക് 18 വയസ് തികയുന്നതുവരെ പ്രതിമാസം 2000 രൂപ അനുവദിക്കുമെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കൊവിഡ് മൂലം മാതാപിതാക്കളില്‍ ഒരാളെയോ ഇരുവരേയുമോ നഷ്ടപ്പെടുന്ന കുട്ടിക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പദ്ധതിക്കായി ഈ വര്‍ഷം രണ്ട് കോടി രൂപ നീക്കി വച്ചിട്ടുണ്ട് എന്ന് ധനമന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുമെന്നും അതിനായി 1.3 കോടി രൂപ നീക്കിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സ് വിഭാഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി പുതിയ 14 സ്കീമുകള്‍ ആരംഭിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.