ബംഗളുരു: പാര്‍ട്ടിയുടെ തലപ്പത്ത് ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് മുന്നോട്ടുപോകാനാവില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുയരുന്ന സാഹചര്യത്തിലാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം. 'ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നില്ക്കാന് സാധിക്കില്ല. കോണ്‍ഗ്രസ് ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നതിന് പ്രധാന പങ്കുവഹിക്കുന്നവരാണ് ഗാന്ധി കുടുംബാംഗങ്ങള്‍. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിന് അതിജീവനം അസാധ്യമാണ്'-ഡി കെ ശിവകുമാര്‍ പറഞ്ഞു.
നേതാക്കള്‍ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളിലേക്ക് പോകുന്നത് തടയുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടില്ലേ എന്ന ചോദ്യത്തിന് അധികാരമോഹികളായവര്ക്ക് പോകാം. വ്യക്തിപരമായ നേട്ടങ്ങള്‍ മാത്രം ആഗ്രഹിക്കുന്നവര്‍ പാര്‍ട്ടി വിട്ടുപോകും അത് സ്വാഭാവികമാണ്. ബാക്കിയുളളവര്‍ക്ക് അധികാരമോഹമില്ല. ഞങ്ങള്‍ കോണ്‍ഗ്രസിനോടും കോണ്‍ഗ്രസിന്റെ ആശയങ്ങളോടും വിശ്വസ്ഥത പുലര്‍ത്തുന്നവരാണ്. ഞങ്ങള്‍ എപ്പോഴും ഗാന്ധി കുടുംബത്തോടൊപ്പം നില്ക്കും എന്നായിരുന്നു ഡി കെ ശിവകുമാര്‍ നല്കിയ മറുപടി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സംസ്ഥാനത്തുപോലും കോണ്‍ഗ്രസിന് ഭരണം നേടിയെടുക്കാന്‍ സാധിച്ചില്ല. ഭരണത്തിലിരുന്ന പഞ്ചാബില്‍പോലും കോണ്‍ഗ്രസ് ആം ആദ്മി പാര്‍ട്ടിയോട് തോറ്റു. തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.