LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ ഇനി ഭരണത്തുടര്‍ച്ചയുണ്ടാകില്ല, കോണ്‍ഗ്രസിന് എല്ലാവിധ പിന്തുണയും നല്‍കും- സാദിഖലി തങ്ങള്‍

മലപ്പുറം: കേരളത്തില്‍ ഇനി ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. സി പി എമ്മിന് ഭരണത്തുടര്‍ച്ചയുണ്ടാകില്ലെന്നതിന് സൂചനകള്‍ കണ്ടുതുടങ്ങിയെന്നും കോണ്‍ഗ്രസിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'മുസ്ലീം ലീഗ് യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് പോകുമെന്ന തരത്തില്‍ പ്രചരിക്കുന്നത് കെട്ടുകഥകളാണ്. അത്തരം വാര്‍ത്തകളെ തളളിക്കളയണം. തെരഞ്ഞെടുപ്പുകളിലെ പരാജയങ്ങള്‍ സ്വാഭാവികമാണ്. രാജ്യത്ത് ഇപ്പോഴുളളതില്‍  വച്ച് ഏറ്റവും മതേതരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസാണ്. ലീഗ് കോണ്‍ഗ്രസിനൊപ്പംതന്നെ നില്‍ക്കും-സാദിഖലി തങ്ങള്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സമസ്തയും ലീഗും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചാണ് മുന്നോട്ടുപോകുന്നതെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. സമസ്തയും ലീഗും പരസ്പര പൂരകങ്ങളാണെന്നും വഖഫ് വിഷയത്തില്‍ ലീഗിന് എല്ലാ പിന്തുണയും നല്‍കുമെന്ന് സമസ്ത വ്യക്തമാക്കിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. തീവ്ര സംഘടനകള്‍ സമുദായത്തില്‍ വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുന്നുണ്ടെന്നും അത്തരം ശ്രമങ്ങളെ മുസ്ലീം ലീഗ് തടയുമെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More