LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മുസ്ലീം, ദളിത്‌ വോട്ടുകള്‍ ഒന്നിച്ചിരുന്നുവെങ്കില്‍ യു പിയില്‍ ബംഗാള്‍ ആവര്‍ത്തിക്കുമായിരുന്നു- മായാവതി

ലക്നൌ: മുസ്ലീങ്ങളുടെയും ദളിത്‌ വിഭാഗങ്ങളുടെയും വോട്ടുകള്‍ ചിതറിപ്പോയതാണ് ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ തുടര്‍ഭരണത്തിന് സഹായകമായത് എന്ന് ബഹുജന്‍ സമാജ് പാര്‍ട്ടി അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി പറഞ്ഞു. ഈ രണ്ടു വിഭാഗങ്ങളുടെയും വോട്ടുകള്‍ ഒന്നിച്ചിരുന്നുവെങ്കില്‍ ബംഗാളില്‍ തൃണമുല്‍ നേടിയ വിജയം യുപിയില്‍ ബിജെപിക്കെതിരെ നേടാന്‍ കഴിയുമായിരുന്നുവെന്നും മായാവതി പറഞ്ഞു. "ഒബിസി സമുദായങ്ങളില്‍ നിന്നുള്ളവരും കീഴ്ജാതിക്കാരുമാണ് ബിഎസ്പിയെ പിന്തുണയ്ക്കുന്നത്. അവര്‍ എസ്പി അധികാരത്തില്‍ വരാതിരിക്കാന്‍ അവര്‍ ബിജെപിക്ക് വോട്ട് ചെയ്തു.  അതിനുകാരണം സമാജ് വാദി പാര്‍ട്ടിയുടെ ജംഗിള്‍ രാജ് ഭയമായിരുന്നു"-മായവതി വിശകലനം ചെയ്തു. 

''ബിജെപിയെ ഭയന്ന് മുസ്ലീങ്ങള്‍ സമാജ് വാദി പാര്‍ട്ടിക്കാണ് വോട്ടുചെയ്തത്. അതേസമയം സമാജ് വാദി പാര്‍ട്ടിയുടെ ജംഗിള്‍ രാജ് ഭയന്ന് ദളിതര്‍ ബിജെപിക്കും വോട്ടു ചെയ്തു. ഇതാണ് ബിഎസ്പിയുടെ പരാജയത്തിന് കാരണം. മുസ്ലീം വിഭാഗത്തിന്‍റെ പിന്തുണയുണ്ടായിരുന്നുവെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു. പ്രതീക്ഷിച്ചതുപോലെ ത്രികോണ പോരാട്ടം നടന്നിരുന്നെങ്കില്‍ ബിഎസ്പിക്ക് തികച്ചും വ്യത്യസ്തമായ പ്രകടനം കാഴ്ചവെക്കാമായിരുന്നു. ബിജെപിയെ തടയാന്‍ കഴിയുമായിരുന്നു''- മായവതി കൂട്ടിച്ചേര്‍ത്തു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''വലിയ വര്‍ഗീയ ധ്രുവീകരണമാണ് ബിജെപിയെ വിജയത്തിലെത്തിച്ചത്. ആക്രമണോത്സുകമായ മുസ്‌ലിം വിരുദ്ധ പ്രചാരണമാണ് ബിജെപി നടത്തിയതെന്നും മായാവതി ചൂണ്ടിക്കാട്ടി.  മുസ്ലീം വിഭാഗത്തിന്റെ പിന്തുണ ബഹുജന്‍ സമാജ് പാര്‍ട്ടിക്കായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു വിധത്തിലാകുമായിരുന്നു. ഭാവിയില്‍ കാര്യങ്ങള്‍ മെച്ചപ്പെടും''- ബി എസ് പി അധ്യക്ഷ പ്രതീക്ഷ പ്രകടിപ്പിച്ചു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More