LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജനവിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നാകുമായിരുന്നു- രമ്യാ ഹരിദാസ്‌

കോണ്‍ഗ്രസ് ഉയിര്‍ത്തെഴുന്നേല്‍ക്കുക തന്നെ ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവും ആലത്തൂര്‍ എം പിയുമായ രമ്യാ ഹരിദാസ്. ഓരോ കോണിലും കോണ്‍ഗ്രസിന്റെ പോരായ്മകളെയും വീഴ്ച്ചകളെയും ആഘോഷിക്കുന്ന, കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരുണ്ടെങ്കിലും കോണ്‍ഗ്രസ് പ്രതിസന്ധികളെ അതിജീവിച്ച് വീണ്ടും അധികാരത്തിലെത്തുമെന്നും അത് ചരിത്ര നിയോഗമാണെന്നും രമ്യാ ഹരിദാസ് പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയിലൂടെയായിരുന്നില്ല. തോറ്റും ജയിച്ചും പിളര്‍ന്നും യോജിച്ചും തര്‍ക്കിച്ചും തന്നെയാണ് പാര്‍ട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നത്. ശക്തിക്ഷയം സംഭവിച്ചതുപോലെ അതിഗംഭീരമായി തിരിച്ചുവന്നിട്ടുമുണ്ട്. വിധി എതിരാകുമ്പോള്‍ കോണ്‍ഗ്രസ് തളര്‍ന്നിരുന്നെങ്കില്‍ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ-രമ്യാ ഹരിദാസ് ഫേസ്ബുക്കില്‍ കുറിച്ചു.

രമ്യാ ഹരിദാസിന്റെ കുറിപ്പ്

വിധി എതിരാകുമ്പോൾ കോൺഗ്രസ് തളർന്നിരുന്നെങ്കിൽ ഇന്ത്യയുടെ വിധി മറ്റൊന്നായേനേ...

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യാത്ര ഒരിക്കലും പട്ടുമെത്തയിലൂടെ ആയിരുന്നില്ല. തോറ്റും ജയിച്ചും പിളർന്നും യോജിച്ചും തർക്കിച്ചും പ്രശ്നങ്ങൾ പരിഹരിച്ചും തന്നെയാണ് പാർട്ടി ഇന്നും അനസ്യൂതം യാത്ര തുടരുന്നത്. ശക്തിക്ഷയം സംഭവിച്ചത് പോലെ തന്നെ അതിഗംഭീരമായി തിരിച്ച് വന്നിട്ടുമുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്യം സ്വപ്നമായി കണ്ടുതുടങ്ങിയ കോൺഗ്രസിന് 1907 ലെ പിളർപ്പ് ആദ്യ കടമ്പയായി. ജനകീയരും കഴിവുറ്റവരുമായിരുന്ന നേതാക്കൾ പരസ്പര വിരുദ്ധ ആശയത്തിൽ എതിർചേരികളിലായി. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന ലക്ഷ്യം വിഫലമായിതീരുമോ എന്ന സന്ദേഹമുയർന്നു. അഭിപ്രായ വ്യത്യാസങ്ങൾ മറന്ന എ.സി.മജുംദാറിന്റെ നിർത്തി വീണ്ടും ഒന്നായി.

അക്കാലത്തെ പ്രമുഖ നേതാക്കളായിരുന്ന മോത്തിലാൽ നെഹ്റുവും സി ആർ ദാസും 1922 ൽ സ്വരാജ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിക്കുകയും കോൺഗ്രസിൽ നിന്ന് മാറി തെരഞ്ഞെടുപ്പിൽ മത്സരിച്ച് കൂടുതൽ സീറ്റുകൾ നേടുകയും ചെയ്തു. പിന്നീട് അവരും പാർട്ടിയോട് ചേർന്നു. ഗാന്ധിജിയുടെയും നെഹ്റുവിന്റെയും ചിന്തകൾക്ക് വിപരീതമായി, മത്സരത്തിലൂടെ സുഭാഷ് ചന്ദ്രബോസ് വീണ്ടും കോൺഗ്രസ് അധ്യക്ഷനായതും സ്വാതന്ത്ര്യമെന്ന ലക്ഷ്യം നേടുന്നതിൽ നിന്നും പാർട്ടിയെ പുറകോട്ട്  വലിച്ചിട്ടില്ല.

1951-52 ലെ ആദ്യ തെരെഞ്ഞെടുപ്പിൽ  489 സീറ്റിൽ 364 മാത്രമായിരുന്നു സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസിന്റെ നേട്ടം.

രണ്ടാം ലോകസഭ തെരെഞ്ഞെടുപ്പിൽ 494 ൽ 371 എം.പിമാരുണ്ടായിരുന്ന പാർട്ടി മൂന്നാം ലോകസഭയിൽ 361 അംഗങ്ങളായി ചുരുങ്ങി.

സ്വാതന്ത്ര്യം നേടി രണ്ട് പതിറ്റാണ്ടുകൾ മാത്രം പിന്നിട്ടപ്പോഴേക്ക്  1967 ൽ  520 അംഗ പാർലമെൻറ്  283 പേർ മാത്രമായിരുന്നു കോൺഗ്രസിന്.10 വർഷം പിന്നിട്ട് 1977 ൽ 295 അംഗങ്ങളുമായി ജനതാപാർട്ടി അധികാരത്തിലെത്തിയപ്പോൾ  154 സീറ്റുമായി ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള ലോകത്തെ മികച്ച നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കേണ്ടി വന്നു.അവിടെ നിന്നും ഉയർത്തെഴുന്നേറ്റു. അതിന് ശേഷം 1989-ൽ വി.പി.സിങും 1990 ൽ ചന്ദ്രശേഖറും കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. ഐ.കെ ഗുജറാളും, എച്ച്.ഡി.ദേവഗൗഡയും എ.ബി. വാജ്പേയിയും കോൺഗ്രസ് ഇതര സർക്കാറുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പിന്നീട് ബഹു. മൻമോഹൻ സിംഗിന്റെ  നേതൃത്വത്തിൽ 10 വർഷം തുടർച്ചയായി കോൺഗ്രസ് മുന്നണി രാജ്യം ഭരിച്ചില്ലേ?

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളും വെല്ലുവിളികളും നേരിട്ട് തന്നെയാണ് രാജ്യം ഭരിച്ചതും രാജ്യത്തിന്റെ സ്വാതന്ത്ര്യം നേടി തന്നതും ഇന്ന് കേന്ദ്ര സർക്കാരിന് വിറ്റഴിക്കാൻ പൊതുമേഖലാസ്ഥാപനങ്ങളുടെ ശൃംഖലകൾ തന്നെ തീർത്തതും.

ഇതര പാർട്ടിക്കാർ എന്നും ആഗ്രഹിച്ചത് കോൺഗ്രസ്  വിമുക്ത ഇന്ത്യയായിരുന്നു. കോൺഗ്രസിനെ പരാജയപ്പെടുത്താൻ ഒളിഞ്ഞും തെളിഞ്ഞും എന്നും എതിരാളികൾ തമ്മിൽ ഐക്യത്തിൽ ആയിരുന്നു. കിട്ടാവുന്ന സന്ദർഭങ്ങളിലെല്ലാം കോൺഗ്രസിനെ ഒറ്റപ്പെടുത്താനും അപഹസിക്കാനും എന്നും എല്ലാ പാർട്ടിക്കാരുടേയും കൊടിയുടെ നിറങ്ങളും മുഖംമൂടികളും വ്യത്യസ്തമായിരുന്നു എങ്കിലും അകമേ ഒരേ ലക്ഷ്യത്തിൽ ആയിരുന്നു.

രാജ്യ പുരോഗതിയുടെ പോരാട്ടത്തിനിടയിൽ കോൺഗ്രസിന് ബലി കൊടുക്കേണ്ടി വന്നത് പ്രിയപ്പെട്ട ഇന്ദിരാജിയുടെ രക്തമാണ്. ചിതറിത്തെറിച്ചു പോയത് പ്രിയ രാജീവ് ജിയുടെ തിരുശരീരമാണ്... കോൺഗ്രസിന്റെ നഷ്ടം എന്നും കോൺഗ്രസിന്റേതു മാത്രമായി തീരുകയും കോൺഗ്രസിന്റെ നേട്ടം രാജ്യത്തിന്റെ നേട്ടമായി തീരുകയും ചെയ്യുന്നത് നിർവികാരതതോടുകൂടി കണ്ടു നിൽക്കേണ്ടി വരുന്നവരാണ് കോൺഗ്രസുകാർ...

കോൺഗ്രസ് തിരിച്ചു വരു. ,തെറ്റുകൾ തിരുത്തി ആർജ്ജിത ശക്തിയോടുകൂടി രാജ്യത്തെ ജനങ്ങളെ നയിക്കാൻ കോൺഗ്രസ് തിരിച്ചു വരും..

ജീവൻ നൽകിയും രക്തം നൽകിയും ഈ രാജ്യത്തെ പടുത്തുയർത്തിയ കോൺഗ്രസിന് തിരിച്ചു വരാതിരിക്കാൻ ആകുമോ? ഈ രാജ്യത്തെ ജനതയ്ക്ക് വേണ്ടി ജീവനും സമ്പത്തും ത്യജിച്ച കോൺഗ്രസ് പ്രസ്ഥാനത്തിന് ഈ രാജ്യത്തെ സാധാരണക്കാരന്റെ പ്രയാസങ്ങളിൽ സാന്നിദ്ധ്യമാകാതിരിക്കാൻ ആകുമോ? കോൺഗ്രസ് തിരിച്ചു വരിക തന്നെ ചെയ്യും..

ഓരോ കോണിലും കോൺഗ്രസിന്റെ ഓരോ പോരായ്മകളെയും, ഓരോ വീഴ്ചകളെയും ആഘോഷിക്കുന്ന വ്യത്യസ്ത മുഖംമൂടിയണിഞ്ഞ് കോൺഗ്രസിനെ തകർക്കുകയെന്ന  ഒരേ മനസ്സുമായി ഒരു കൂട്ടം പാർട്ടിക്കാർ ചുറ്റുഭാഗവും നിന്ന് തകർക്കാൻ ശ്രമിക്കും എന്നറിയാം...പക്ഷേ കോൺഗ്രസ് ഉയർത്തെഴുന്നേൽക്കുന്ന തന്നെ ചെയ്യും... കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുക തന്നെ ചെയ്യും.. കാരണം അത് ചരിത്രനിയോഗമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More