LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിന്റെ തോല്‍വി ഇന്ത്യയുടെ തോല്‍വിയാണ്- വി ടി ബല്‍റാം

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ തോല്‍വി ഇന്ത്യയുടെ തോല്‍വിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന്റെ ഭാവിയെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്നതല്ലെന്നും ശുഭാപ്തി വിശ്വാസം കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് വിധിയില്‍ ഒരു കോണ്‍ഗ്രസുകാരനെന്ന നിലയില്‍ സന്തോഷിക്കാനാവില്ല. ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പണ്ടുമുതല്‍ കണ്ട മനുഷ്യര്‍ക്കെല്ലാം നിരാശ നല്‍കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നും വി ടി ബല്‍റാം പറഞ്ഞു. വിസ്ഡം മുജാഹിദ് സംഘടനയുടെ പ്രൊഫഷണല്‍ സ്റ്റുഡന്റ്‌സ് സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

'ഞങ്ങള്‍ തോറ്റുപോയവരാണ്. സംഘടനാപരമായും തെരഞ്ഞെടുപ്പിലുമെല്ലാം. പക്ഷേ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങളുടെ തോല്‍വി എന്ന് പറയുന്നത് ഈ രാജ്യത്തിന്റെ തോല്‍വി കൂടിയായി മാറും എന്ന കാര്യത്തില്‍ സംശയമില്ല. ഏത് യോഗിക്കും വീണ്ടും അധികാരത്തിലെത്താന്‍ കഴിയുന്നു എന്നത് ഗൗരവമായി എടുക്കേണ്ട കാര്യമാണ്. ബിജെപി അവരുടെ സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ മുസ്ലീങ്ങളില്ല എന്നതിനെ വളരെ അഭിമാനത്തോടുകൂടി പറഞ്ഞുനടക്കുന്നവരാണ്. മാറ്റിനിര്‍ത്തലുകളുടെ രാഷ്ട്രീയത്തെ ജനങ്ങള്‍ അംഗീകരിച്ചുതുടങ്ങിയിരിക്കുന്നു. അതാണ് ഉത്തര്‍പ്രദേശില്‍ കാണുന്നത്. തെരഞ്ഞെടുപ്പിലെ വിജയമോ പരാജയമോ അല്ല മറിച്ച് ഇത്ര പരസ്യമായി പുറംതളളലിന്റെ രാഷ്ട്രീയം ചോദ്യംചെയ്യുന്ന ജനതയുണ്ടാവുന്നില്ല എന്നതാണ് പേടിക്കേണ്ടിയിരിക്കുന്ന വിഷയം'-വി ടി ബല്‍റാം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വൈകുന്നേരം നാലുമണിയോടെ എ ഐ സി സി ആസ്ഥാനത്താണ് യോഗം ചേരുക. കോണ്‍ഗ്രസിനകത്ത് ജി 23 നേതാക്കളടക്കം നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. ഗാന്ധി കുടുംബാംഗങ്ങള്‍ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. സോണിയാ ഗാന്ധി ഇടക്കാല അധ്യക്ഷ സ്ഥാനം രാജിവെക്കുമ്പോള്‍ പ്രിയങ്ക എ ഐ സി സി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയും, രാഹുല്‍ ഗാന്ധിയും പിന്മാറും എന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ എ ഐ സി സി പ്രചരണ വിഭാഗം ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല ഈ റിപ്പോര്‍ട്ടുകളെ നിഷേധിച്ച് രംഗത്തെത്തി. ബിജെപിക്കായി മാധ്യമങ്ങളെഴുതുന്ന വ്യാജ വാര്‍ത്തകളാണ് അവയെന്നാണ് രണ്‍ദീപ് പറഞ്ഞത്. ഗാന്ധി കുടുംബം റിപ്പോര്‍ട്ടുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More