LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രണ്ടുരൂപ കണ്‍സെഷന്‍ നല്‍കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണ്- മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: രണ്ടുരൂപ കണ്‍സെഷന്‍ ടിക്കറ്റ് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടിക്കറ്റിനായി അഞ്ചുരൂപ കൊടുക്കുന്ന കുട്ടികള്‍ ബാക്കി വാങ്ങാറില്ലെന്നും കണ്‍സെഷന്‍ ടിക്കറ്റ് നിരക്ക് കൂട്ടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റാതെ പോകുന്ന വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കുക എന്നതുള്‍പ്പെടെയുളള ആവശ്യങ്ങളാണ് ബസുടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു. പത്തുവര്‍ഷമായി കണ്‍സെഷന്‍ രണ്ടുരൂപ കൊടുക്കുന്ന കുട്ടികള്‍ക്കുതന്നെ മനപ്രയാസമാണത്. സ്‌കൂള്‍ സമയത്ത് മറ്റുളളവരേക്കാള്‍ കുട്ടികളായിരിക്കും ബസില്‍ കൂടുതല്‍. അത് വലിയ രീതിയില്‍ വരുമാനം കുറയുന്നതിന് കാരണമാകുമെന്നാണ് ബസുടമകള്‍ പറയുന്നത്. അത് ഒരു പരിധിവരെ ന്യായമാണ്'-ആന്റണി രാജു പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ രണ്ടുരൂപയില്‍ നിന്ന് ആറുരൂപയാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം.  ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്നും ബസുടമകളുടെ ആവശ്യം ന്യായമാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. 'ജനങ്ങളെ ബോധ്യപ്പെടുത്തി ആര്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇന്ധനവില വര്‍ധനവ് വലിയൊരു പ്രതിസന്ധിയാണ്. അത് പൊതുജനങ്ങളെ ബാധിക്കുന്ന കാര്യമാണ്. ബസ് ചാര്‍ജ്ജ് വര്‍ധനവ് എന്തായാലും ഉണ്ടാകും എന്നാല്‍ അത് എപ്പോഴുണ്ടാകുമെന്ന് പറയാന്‍ സാധിക്കില്ല.-മന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk