LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടുമതി പിള്ളേരുടെ നെഞ്ചത്ത് കേറുന്നത്- ജൂഡ് ആന്റണി

കൊച്ചി: വിദ്യാര്‍ത്ഥിളുടെ ബസ് കണ്‍സെഷനുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ഓരോ രൂപയും അധ്വാനിച്ചാണ് ഉണ്ടാക്കുന്നതെന്നും കണ്‍സെഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും ജൂഡ് ആന്റണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'വന്‍കിട ഇടപാടുകള്‍ നടത്തുന്നവര്‍പോലും രണ്ടുരൂപയെ ബഹുമാനിക്കാറുണ്ട്. ഓരോ പൈസയും അധ്വാനംകൊണ്ട് ഉണ്ടാവുന്നതാണ്. അത് ചിലവാക്കുമ്പോള്‍ നാണം തോന്നും എന്നെനിക്ക് തോന്നുന്നില്ല. കണ്‍സെഷന്‍ വിദ്യാര്‍ത്ഥികളുടെ അവകാശമാണ്. കൊച്ചിയിലൂടെ ഓടുന്ന പ്രൈവറ്റ് ബസുകാരെ മര്യാദ പഠിപ്പിച്ചിട്ടുമതി പിള്ളേരുടെ  നെഞ്ചത്ത് കേറുന്നത്'-ജൂഡ് ആന്റണി ഫേസ്ബുക്കില്‍ കുറിച്ചു.

രണ്ടുരൂപ കണ്‍സെഷന്‍ ടിക്കറ്റ് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കുതന്നെ നാണക്കേടാണെന്നാണ് മന്ത്രി ആന്റണി രാജു പറഞ്ഞത്. ഇന്ന് രണ്ടുരൂപ കൊടുക്കുക എന്നത് കുട്ടികള്‍ക്കുതന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. 2012-ലാണ് അവസാനമായി കണ്‍സെഷന്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചത്. അന്ന് രണ്ടുരൂപയാക്കിയതാണ്. അത് കഴിഞ്ഞ് പത്തുവര്‍ഷമായിരിക്കുന്നു. പത്തുവര്‍ഷമായി കണ്‍സെഷന്‍ രണ്ടുരൂപ കൊടുക്കുന്ന കുട്ടികള്‍ക്കുതന്നെ മനപ്രയാസമാണത് എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.
പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നിലവിലെ കണ്‍സെഷന്‍ നിരക്ക് കൊടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നാണക്കേടാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി പറഞ്ഞു.  പ്രസ്താവന മുഴുവന്‍ കൊടുക്കാതെ അടര്‍ത്തിയെടുത്ത് കൊടുക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങളുണ്ടാവുന്നത്. കണ്‍സെഷന്‍ നിരക്ക് പരമാവധി കുറയ്ക്കാനാണ് സര്‍ക്കാര്‍ നോക്കുന്നത്. ബി പി എല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതടക്കമുളള കാര്യങ്ങള്‍ പരിഗണനയിലുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളുമായി സംസാരിച്ചുമാത്രമേ അന്തിമ തീരുമാനം എടുക്കുകയുളളു. തിരുത്തേണ്ട വാചകങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തും- മന്ത്രി പറഞ്ഞു.
Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More