LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരായ ലൈംഗികാതിക്രമ പരാതികളുടെ എണ്ണം നാലായി

കൊച്ചി: വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് അനീസ് അന്‍സാരിക്കെതിരായ പരാതികളുടെ എണ്ണം നാലായി. ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് അവസാനമായി പരാതി നല്‍കിയത്. യുവതി ഇ മെയില്‍ വഴി നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തു. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അനീസ് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായതുകൊണ്ടാണ് സമീപിച്ചത്. മേക്കപ്പ് ചെയ്യുന്നതിനിടെ ശാരീരികമായി ഉപദ്രവിച്ചു. വിവാഹത്തിന്റെ സമയമായതിനാല്‍ പരാതി നല്‍കാന്‍ പേടിയായിരുന്നു എന്നാല്‍ ഇയാള്‍ക്കെതിരെ നിരവധിപേര്‍ രംഗത്തുവന്നതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത് എന്നാണ് യുവതി പറയുന്നത്. 

വിവാഹത്തിന് മേക്കപ്പിടാന്‍ വന്നപ്പോള്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും കടന്നുപിടിക്കുകയും ചെയ്തു എന്നാണ് പരാതി നല്‍കിയ നാല് യുവതികളും ആരോപിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്നതടക്കമുളള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മീ ടൂ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അനീസ് ഒളിവില്‍ പോയി. ഇയാള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമായി തുടരുകയാണ്. അനീസിന്റെ പാസ്‌പോര്‍ട്ട് അടക്കമുളള രേഖകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

കൊച്ചിയില്‍ ടാറ്റു ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ മീ ടു ആരോപണങ്ങളുയര്‍ന്നതിനുപിന്നാലെയാണ് അനീസ് അന്‍സാരിക്കെതിരായ യുവതികളുടെ തുറന്നുപറച്ചില്‍. ആറ് യുവതികളാണ് സുജീഷിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ടാറ്റു ചെയ്യാനെത്തിയപ്പോള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് സുജീഷിനെതിരായ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Contact the author

Web Desk