LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാര്‍ട്ടിയോട് കൂറുളളവര്‍ക്ക് കോണ്‍ഗ്രസില്‍ വിലയില്ല- വീരപ്പ മൊയ്‌ലി

ഡല്‍ഹി: പാര്‍ട്ടിയോട് കൂറുളള നേതാക്കള്‍ക്ക് കോണ്‍ഗ്രസില്‍ വിലയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കർണാടക മുഖ്യമന്ത്രിയുമായ വീരപ്പ മൊയ്‌ലി. പാര്‍ട്ടിയോട് വിശ്വസ്ഥത പുലര്‍ത്തുന്ന നേതാക്കളുടെ നില പരുങ്ങലിലാണെന്നും ഇപ്പോള്‍ അവസരവാദികളുടെ കാലമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്തെ പ്രാപ്തിയില്ലാത്ത നേതാക്കളെ പുറത്താക്കാന്‍ നേതൃത്വം തയാറാകണമെന്നും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ നിയന്ത്രണം സോണിയാ ഗാന്ധി ഏറ്റെടുക്കണമെന്നും വീരപ്പ മൊയ്‌ലി ആവശ്യപ്പെട്ടു. അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തോല്‍വിക്കുപിന്നാലെയാണ് വീരപ്പ മൊയ്‌ലിയുടെ പ്രതികരണം. 

'സോഷ്യല്‍ മീഡിയക്കകത്തിരുന്നുകൊണ്ടുളള രാഷ്ട്രീയപ്രവര്‍ത്തനവും ട്വീറ്റുകളും കൊണ്ട് രക്ഷപ്പെടാമെന്ന് വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. പാര്‍ട്ടി അവസരവാദികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഇതിന് മാറ്റം വരണം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണം കണ്ടെത്തി പെട്ടെന്നുതന്നെ പരിഹാരമുണ്ടാക്കണം. അതിനര്‍ത്ഥം കോണ്‍ഗ്രസ് പ്രവര്‍ത്തകരോ നേതാക്കളോ പരിഭ്രാന്തരാവണം എന്നല്ല. ഈ ഘട്ടത്തില്‍ രാജ്യംമുഴുവന്‍ ആഗ്രഹിക്കുന്നത് കോണ്‍ഗ്രസ് ഒത്തൊരുമയോടെ മുന്നോട്ടുപോകണമെന്നാണ്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ മാറ്റം വരണം'-വീരപ്പ മൊയ്‌ലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലംമുതല്‍ ഗാന്ധി കുടുംബത്തിന് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണുളളത്. തനിക്ക് സുഖമായി പ്രധാനമന്ത്രിയാകാമായിരുന്നിട്ടും അതിന് തയാറാവാതെ സ്ഥാനം മറ്റൊരാള്‍ക്ക് കൈമാറിയ വ്യക്തിയാണ് സോണിയാ ഗാന്ധി. സോണിയ പിന്മാറിയപ്പോള്‍ അന്നുതന്നെ രാഹുലിന് ആ സ്ഥാനത്തേക്ക് എത്താമായിരുന്നു. എന്നിട്ടും മന്‍മോഹന്‍ സിംഗ് എന്ന സാമ്പത്തിക വിദഗ്ദനെ പ്രധാനമന്ത്രിയാക്കി അവര്‍ പാര്‍ട്ടിയുമായി മുന്നോട്ടുപോവുകയായിരുന്നു-വീരപ്പ മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More