LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്വകാര്യ ബസുടമകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാലത്തേക്ക് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെക്കുകയാണെന്ന് ബസുടമകളുടെ സംയുക്ത സംഘടന അറിയിച്ചു. ബസ് ചാര്‍ജ്ജ് വര്‍ധന നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മിനിമം ചാര്‍ജ്ജ് പന്ത്രണ്ട് രൂപയും വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ ചാര്‍ജ്ജ് ആറ് രൂപയുമാക്കി ഉയര്‍ത്തണമെന്നാണ് ബസുടമകളുടെ ആവശ്യം. ബസ് ചാര്‍ജ്ജില്‍ വര്‍ധനവുണ്ടായില്ലെങ്കില്‍ സമരമുണ്ടാകുമെന്ന് കാണിച്ച് സംഘടന ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടീസ് നല്‍കിയിരുന്നു. നിരക്ക് വര്‍ധന ഉടന്‍ നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. 

മന്ത്രി ആന്റണി രാജു വാക്കുപാലിച്ചില്ല, നിരക്ക് വര്‍ധന വൈകുന്നു, ബജറ്റിലും സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാന്‍ നടപടിയുണ്ടായില്ല തുടങ്ങിയവയാണ് ബസുടമകള്‍ ആരോപിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍. ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം ന്യായമായതാണെന്നും നിരക്ക് വര്‍ധിപ്പിക്കുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എപ്പോഴാണ് വര്‍ധനവ് നടപ്പിലാക്കുക എന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല എന്നും മന്ത്രി പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ബജറ്റില്‍ സ്വകാര്യബസ് മേഖലയെക്കുറിച്ച് പരാമര്‍ശം പോലുമില്ലാതിരുന്നതിനെതിരെ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ രംഗത്തെത്തിയിരുന്നു. അയ്യായിരത്തില്‍ താഴെ മാത്രം ബസ് സര്‍വ്വീസുകളുളള കെ എസ് ആര്‍ ടി സിക്ക് ആയിരം കോടി രൂപ വകയിരുത്തിയ ബജറ്റില്‍ പന്ത്രണ്ടായിരത്തിലധികം ബസ് സര്‍വ്വീസുകള്‍ നടത്തുന്ന സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പരാമര്‍ശം പോലുമില്ലായിരുന്നു എന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ആരോപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More