LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കേരളത്തില്‍ മാസ്‌ക് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ആലോചന തുടങ്ങി. ഇതുസംബന്ധിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച വിദഗ്ദ സമിതിയിലെ അംഗങ്ങളോടും ആരോഗ്യവിദഗ്ദരോടും സര്‍ക്കാര്‍ അഭിപ്രായങ്ങള്‍ തേടിയിട്ടുണ്ട്. മാസ്‌ക് ഒഴിവാക്കുന്നതുകൊണ്ട് പ്രശ്‌നമൊന്നുമില്ലെന്നാണ് വിദഗ്ദ സമിതിയുടെ അഭിപ്രായം.

രോഗലക്ഷണങ്ങളുളളവര്‍ പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണം, അതിതീവ്ര കൊവിഡ് വ്യാപന സാധ്യതയുളള പ്രദേശങ്ങള്‍, കടകള്‍, മാളുകള്‍, വിവാഹം, ഉത്സവം തുടങ്ങി ആളുകള്‍ കൂടുതലുണ്ടാവാന്‍ സാധ്യതയുളള ഇടങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിട്ട് മറ്റിടങ്ങളില്‍ ഇളവ് നല്‍കുന്നത് ആലോചനയിലുണ്ട്. രോഗം കുറയുന്ന സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ എപ്പോള്‍ മുതല്‍ എന്ന കാര്യം തീരുമാനിച്ചിട്ടില്ല- വിദഗ്ദ സമിതി അംഗം പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

2020-ലാണ് പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ വീട്ടിനുളളിലും മാസ്‌ക് ധരിക്കണമെന്ന് നിര്‍ബന്ധമാക്കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് പിഴ ഈടാക്കുന്നതടക്കമുളള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു. കൊവിഡ് നാലാം തരംഗം ഇതുവരെ ഉണ്ടാകാത്ത സാഹചര്യത്തില്‍ മാസ്‌ക് ഒഴിവാക്കുന്നതില്‍ പ്രശ്‌നമില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെയും അഭിപ്രായം. ഇതുസംബന്ധിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് അവലോകന യോഗമാണ്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More