LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: അമേരിക്കയില്‍ മലയാളി മരിച്ചു

എറണാകുളം: അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മലയാളി എറണാകുളം സ്വദേശി മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമ്പത്തൊന്നു വയസ്സായിരുന്നു. അമേരിക്കയില്‍ കോവിഡ് -19 മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു തങ്കച്ചന്‍  ഇഞ്ചനാട്ട്. ഇതോടെ അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി.

അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് 8,452 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,11,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്.  3,965 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം  1,14,775- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More