LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍ പിളളക്കെതിരെ പരാതി നല്‍കി നടി

കൊച്ചി: ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിളളക്കെതിരെ പരാതി നല്‍കി ആക്രമിക്കപ്പെട്ട നടി. കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സിലിലാണ് നടി പരാതി നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും രാമന്‍പിളള കൂട്ടുനിന്നു എന്നും പരാതിയില്‍ പറയുന്നുണ്ട്. രാമന്‍പിളളയെക്കൂടാതെ അഭിഭാഷകരായ ഫിലിപ്പ് ടി വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരെയും നടി പരാതി നല്‍കിയിട്ടുണ്ട്. അടിയന്തരമായി വിഷയത്തില്‍ ബാര്‍ കൗണ്‍സില്‍ ഇടപെടണമെന്നും അഭിഭാഷകര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് നടിയുടെ ആവശ്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നേരത്തെ, അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ രാമൻ പിളളയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചിരുന്നു. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് രാമൻപിളളക്ക് നോട്ടീസയച്ചത്. എന്നാൽ താൻ ഈ കേസിന്റെ അഭിഭാഷകനാണ്. അതിനാൽ കേസിലുൾപ്പെട്ട ആളുകളുമായി നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്. പക്ഷേ സാക്ഷിയുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. പരാതി നൽകിയ വ്യക്തിയുടെ കയ്യിൽ കാര്യമായ തെളിവുകളുമില്ല. അതിനാൽ തനിക്ക് ക്രൈംബ്രാഞ്ചിനുമുന്നിൽ ഹാജരാകാനോ വിശദീകരണം നൽകാനോ കഴിയില്ലെന്നാണ് രാമൻപിളള ക്രൈംബ്രാഞ്ചിന് മറുപടി നൽകിയത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More