LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെരഞ്ഞെടുപ്പ് തോല്‍വി; മൂന്ന് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാര്‍ രാജിവെച്ചു

ഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിക്കുപിന്നാലെ മൂന്ന് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്മാര്‍ രാജിവെച്ചു. ഉത്തര്‍പ്രദേശ് പി സി സി പ്രസിഡന്റ് അജയ് കുമാര്‍ ലല്ലു, ഉത്തരാഖണ്ഡ് പി സി സി അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍, ഗോവ പി സി സി അധ്യക്ഷന്‍ ഗിരീഷ് രാജ ചോടാന്‍കര്‍ എന്നിവരാണ് രാജിവെച്ചത്. തെരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അഞ്ച് സംസ്ഥാനങ്ങളിലെയും പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടിരുന്നു. പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു, മണിപ്പൂര്‍ പി സി സി പ്രസിഡന്റ് നമെയ്‌റക്പം ലോകേന്‍ സിംഗ് എന്നിവരുടെ രാജി സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സംഘടനാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തീരുമാനമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. എന്നാല്‍ സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാരും സഹചുമതലയുളളവരും രാജിവെക്കണമെന്ന് പാര്‍ട്ടിക്കുളളില്‍ ആവശ്യമുയരുന്നുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുപി ചുമതലയുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിയടക്കമുളളവരും ഉത്തരാവാദികളല്ലേ എന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

ഭരണത്തിലിരുന്ന പഞ്ചാബില്‍ പോലും കോണ്‍ഗ്രസിന് ദയനീയ തോല്‍വിയാണ് നേരിടേണ്ടിവന്നത്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിംഗ് ചന്നിയും പി സി സി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവുമടക്കും കോണ്‍ഗ്രസിന്റെ മിക്ക നേതാക്കളും പരാജയപ്പെട്ടു. തെരഞ്ഞെടുപ്പ് തോല്‍വിക്കുപിന്നാലെ തോല്‍വി വിശകലനം ചെയ്യാനായി കോണ്‍ഗ്രസ് അവലോകന യോഗം ചേര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് പി സി സി അധ്യക്ഷന്മാരോട് രാജി ആവശ്യപ്പെട്ടത്. അതേസമയം, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ജി 23 നേതാക്കളുടെ വിശാലയോഗം ഇന്ന് നടക്കും. കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ അസംതൃപ്തരായ കേരളത്തില്‍ നിന്നടക്കമുളള നേതാക്കളാണ് യോഗത്തില്‍ പങ്കെടുക്കുക.   

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More