കൊച്ചി: അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം നടി ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. നടന് മമ്മൂട്ടിയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പങ്കുവെച്ചത്. ഷറഫുദ്ദീനും ഭാവനയുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആദില്‍ മൈമുനാഥ് അഷ്റഫാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് സംവിധാനം ചെയ്യുന്നത്.
ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറലില് റെനീഷ് അബ്ദുള്‍ ഖാദറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന് ആദില്‍ അഷ്റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിര്‍വഹിക്കുന്നത്. വിവേക് ഭരതന് സംഭാഷണം. അരുണ്‍ റുഷ്ദി ഛായാഗ്രഹണവും അനീസ് നാടോടി കലാസംവിധാനവും നിര്‍വഹിക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ചിത്രത്തിലെ സംഗീതം ഒരുക്കുന്നത് പോള്‍ മാത്യൂസ്, ജോക്കര്‍ ബ്ലൂസ്, നിശാന്ത് രാംടെകെ എന്നിവര്‍ ചേര്‍ന്നാണ്. വിനായക് ശശികുമാറാണ് വരികളെഴുതുന്നത്. 2017-ല്‍ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ആദം ജോണാണ് ഭാവന മലയാളത്തില്‍ അവസാനമായി അഭിനയിച്ച ചിത്രം. പിന്നീട് ഇന്‍സ്പെക്ടര്‍ വിക്രം, ബജ്റംഗി 2 തുടങ്ങിയ കന്നഡ സിനിമകളിലും ഭാവന അഭിനയിച്ചു.