LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രതിപക്ഷ നേതാവ് കെ എസ് യുക്കാരെ പോലെ ഉറഞ്ഞു തുള്ളുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: ലോ കോളേജിലെ കെ എസ് യു - എസ് എഫ് ഐ സംഘര്‍ഷത്തെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നിയമസഭയില്‍ വാക് പോര്. വിദ്യാര്‍ഥി സംഘടനകളെ അതിരുകടന്ന് വിമര്‍ശിക്കരുത്. പ്രതിപക്ഷ നേതാവ് കെ എസ് യുക്കാരെ പോലെ ഉറഞ്ഞു തുള്ളുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കാണ് മുഖ്യമന്ത്രി തരംതാഴ്ന്നിരിക്കുന്നതെന്ന് വി ഡി സതീശനും ആരോപിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗുണ്ടകളെപ്പോലെയാണ് ലോ കോളേജില്‍ പെരുമാറുന്നത്. ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരെയും ഗുണ്ടകളെയും തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ക്രൂരകരമായ കുറ്റകൃത്യമാണ് ലോ കോളേജില്‍ നടന്നത്. കെ എസ് യു പ്രവര്‍ത്തകയോട് വളരെ മോശമായിട്ടാണ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ പെരുമാറിയത്. മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളില്‍ ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞത്. പരാതി പരിശോധിച്ച് രണ്ട് സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരുടെ പേരില്‍ കേസ് എടുത്തിട്ടുണ്ട്. ഗൗരവകരമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കെ എസ് യു പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റാണ് എസ് എഫ് ഐ വളര്‍ന്നത്. ഒരു സംഘടനയെ മാത്രം നിരന്തരം വിമര്‍ശിക്കുന്നത് പ്രതിപക്ഷ നേതാവ് അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More