ഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന്റെ കാരണം പഠിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനിച്ചു. നാല് സംസ്ഥാനങ്ങളില്‍ ഇതിനായി ഏകാംഗ കമ്മീഷനുകളെയാണ് നിയോഗിച്ചിരിക്കുന്നത്. ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ യഥാക്രമം ജിതേന്ദ്ര സിംഗും അജയ് മാക്കനുമാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഗോവയില്‍ രജനി പാട്ടീലും മണിപ്പൂരില്‍ ജയറാം രമേശിന് ചുമതല. തെരഞ്ഞെടുപ്പുകളിലേറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അതത് സംസ്ഥാനങ്ങളിലെ പി സി സി അധ്യക്ഷന്‍മാരോട് രാജിവെയ്ക്കാന്‍ സോണിയാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ പഞ്ചാബിലെ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ള അധ്യക്ഷന്മാര്‍ രാജിവെച്ചിരുന്നു.
എന്നാല്‍ ഏറ്റവും വലിയ പരാജയത്തെ അതിന്റേതായ ഗൌരവത്തില്‍ സമീപിക്കുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇപ്പോഴും അമാന്തം കാണിക്കുന്നതിന്റെ ലക്ഷണമായാണ് ഈ ഏകാംഗ കമ്മീഷനുകളെ നിയോഗിച്ചതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. പി സി സി അധ്യക്ഷന്‍മാര്‍ക്ക് പുറമേ സംസ്ഥാനങ്ങളുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാരും സഹചുമതലയുളളവരും രാജിവെക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ യുപി ചുമതലയുണ്ടായിരുന്ന പ്രിയങ്കാ ഗാന്ധിയടക്കമുളളവരും ഉത്തരാവാദികളല്ലേ എന്നാണ് ഈ വിഭാഗം തിരിച്ചുചോദിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇതിനിടെ കോണ്‍ഗ്രസ് തിരുത്തല്‍വാദി നേതാക്കളുടെ കൂട്ടായ്മയായ ജി 23 നേതാക്കളുടെ യോഗം കൂട്ടായ നേതൃത്വം എന്ന ആവശ്യമുയര്‍ത്തിയിട്ടുണ്ട്. 2024 ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് വലിയ ശക്തിയാകണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇതിനായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയും, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായിരുന്ന ഗുലാം നബി ആസാദിന്റെ വസതിയിലാണ് യോഗം ചേര്‍ന്നത്. ജി 23 ഗ്രൂപ്പില്‍ പെട്ട 18 നേതാക്കലളാണ് ഇതില്‍ സംബന്ധിച്ചത്. ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തീവാരി, മണിശങ്കര്‍ അയ്യര്‍, ശശി തരൂര്‍ തുടങ്ങിയവര്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിനുശേഷമാണ് ഈ നേതാക്കള്‍ ഒത്തുചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്.