LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'പൊറുക്കണം, യതീഷ് ചന്ദ്രയുടെ ഏത്തമിടീക്കല്‍ തെറ്റ്'; മാപ്പപേക്ഷയുമായി പൊലീസ്‌

കണ്ണൂര്‍: കൊവിഡ് ലോക്ക്ഡൗണിനിടെ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയതിന് നാട്ടുകാരെ ഏത്തമിടീച്ച അന്നത്തെ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര ഐ പി എസിന്റെ നടപടി തെറ്റാണെന്ന് സമ്മതിച്ച് പൊലീസ്. മനുഷ്യാവകാശ കമ്മീഷനോടാണ് പൊലീസ് ക്ഷമാപണം നടത്തിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കൂട്ടംകൂടി നിന്നവരെ കണ്ണൂര്‍ മുന്‍ എസ് പി യതീഷ് ചന്ദ്ര ഏത്തമിടീച്ചു മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു. 2020 മാര്‍ച്ച് 22-നായിരുന്നു യതീഷ് ചന്ദ്ര കണ്ണൂര്‍ വളപ്പട്ടണത്തെ തയ്യല്‍കടയ്ക്കുസമീപം നിന്നയാളുകളെ ഏത്തമിടീച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രോഗം വര്‍ധിക്കാന്‍ സാധ്യതയുളളതിനാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചവരെ ഏത്തമിടീച്ചത് നല്ല ഉദ്ദേശത്തോടെയായിരുന്നെങ്കിലും നടപടി തെറ്റായിരുന്നെന്നും വീഴ്ച്ച പൊറുക്കണമെന്നും കണ്ണൂര്‍ റേഞ്ച് ഡി ഐ ജി മനുഷ്യാവകാശ കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു. അതേസമയം, പൊതുജനം നിയമലംഘനം നടത്തിയാല്‍ നിയമമനുസരിച്ചുളള നടപടികള്‍ സ്വീകരിച്ചാല്‍ മതിയെന്നും നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാനടപടികളെടുക്കുന്നതും അക്രമിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ തുടര്‍ നടപടികളെടുക്കേണ്ടത് കോടതികളാണെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More