LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കശ്മീരില്‍ ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും സിഖുകാരും കൊല്ലപ്പെട്ടിട്ടുണ്ട്- ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍

റായ്പൂര്‍: ദി കാശ്മീര്‍ ഫയല്‍സ് എന്ന സിനിമ അര്‍ത്ഥ സത്യങ്ങള്‍ മാത്രമാണ് കാണിക്കുന്നതെന്ന് ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങള്‍ പറയുന്നതിനുപകരം ഒരുവശം മാത്രം കാണിക്കുന്നത് ശരിയല്ലെന്നും കശ്മീരില്‍ ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലീങ്ങള്‍, സിഖുകാര്‍ തുടങ്ങി ഇന്ത്യയ്‌ക്കൊപ്പം നിന്നവരെല്ലാം കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു. കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിലൂടെ ബിജെപി അവരുടെ രാഷ്ട്രീയ അജണ്ട കടത്തിവിടുകയും 2024-ലെ തെരഞ്ഞെടുപ്പിന് തയാറെടുക്കുകയുമാണ് ചെയ്യുന്നതെന്നും രാജ്യത്തെ അവര്‍ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ് എന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'ഞാന്‍ ദി കാശ്മീര്‍ ഫയല്‍സ് കണ്ടു. കശ്മീരില്‍ നടന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മുഴുവന്‍ സിനിമയും ഒരു കുടുംബത്തെ അടിസ്ഥാനമാക്കിയാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ അവസാനം സിനിമയിലെ പ്രധാന കഥാപാത്രം ഊന്നിപ്പറയുന്നുണ്ട് ഹിന്ദുക്കള്‍ മാത്രമല്ല, മുസ്ലീങ്ങളും സിഖുകാരും ഉള്‍പ്പെടെ വ്യത്യസ്ത മതവിഭാഗങ്ങളിലുളളവര്‍ കശ്മീരില്‍ കൊലചെയ്യപ്പെട്ടിട്ടുണ്ട് എന്ന്. എന്നാല്‍ കശ്മീരി പണ്ഡിറ്റുകളെ മാത്രമേ നാടുകടത്തിയിട്ടുളളു എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് തന്നെ'- ഭൂപേഷ് ഭാഗേല്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അടല്‍ ബിഹാരി വാജ് പേയി ആറ് വര്‍ഷം ഭരിച്ചു. മോദി എട്ട് വര്‍ഷമായി ഭരണം തുടരുകയാണ്. ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്തിട്ട് മാസങ്ങളായി. പക്ഷേ ഇന്നും കശ്മീരിലെ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. ഈ സിനിമയിലും അത്തരം കാര്യങ്ങളൊന്നും കാണിച്ചിട്ടില്ല. സിനിമയില്‍ ഒരു പ്രശ്‌നം കാണിക്കുമ്പോള്‍ അതിനെ പരിഹരിക്കുന്നതെങ്ങനെയെന്ന് സംവിധായകന് കാണിച്ചുകൊടുക്കാം പകരം ചിത്രത്തില്‍ വയലന്‍സ് മാത്രമാണ് കാണിച്ചിട്ടുളളത്. ഇത് ബിജെപിയുടെ പ്രത്യയശാസ്ത്രം കടത്തിവിടാനായി മാത്രം പിറന്ന സിനിമയാണ്.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More