LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തികളുടെ സ്വകാര്യ അനുഭവങ്ങള്‍; പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമാ കമ്മീഷന്റെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സ്ത്രീകള്‍ അവരുടെ സ്വകാര്യ അനുഭവങ്ങളാണ് ഹേമാ കമ്മീഷനോട് വെളിപ്പെടുത്തിയതെന്നും ആ അനുഭവങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊളളിച്ചതിനാല്‍ അത് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെന്നും സജി ചെറിയാന്‍ പറഞ്ഞു. കെ കെ രമ എം എല്‍ എയുടെ സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

'ഹേമാ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹേമ സമിതി കമ്മീഷന്‍ ഓഫ് എന്‍ക്വയറീസിന്റെ പരിധിയില്‍ വരുന്നില്ല. വ്യക്തികളുടെ സ്വകാര്യ അനുഭവങ്ങള്‍ റിപ്പോര്‍ട്ടിലുളളതിനാല്‍ അത് പൊതുരേഖയായി നല്‍കാന്‍ കഴിയില്ലെന്ന് വിവരാവകാശ കമ്മീഷന്‍ ഉത്തരവുണ്ട്'-സജി ചെറിയാന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡബ്ല്യു സി സി അടക്കമുളള സംഘടനകളെ ഉള്‍പ്പെടുത്തി യോഗം ചേരും. അതിനുളള തിയതിയും നിശ്ചയിച്ചിട്ടുണ്ട്. സാമൂഹിക നീതിവകുപ്പിനെയും വനിതാ കമ്മീഷനെയും യോഗത്തില്‍ പങ്കെടുപ്പിക്കും. വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More