LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തോറ്റവര്‍ മണ്ഡലങ്ങളില്‍ പോയി പണിയെടുക്കട്ടെ; രാജ്യസഭയിലേക്ക് അയക്കണ്ട - കെ മുരളീധരന്‍

തിരുവനന്തപുരം: രാജ്യസഭയിലേക്ക് അടുത്ത കാലത്ത് തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടവരെ അയക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. നിയമസഭാ തെരഞ്ഞെടുപ്പുകളിലും മറ്റും പരാജയപ്പെട്ടവര്‍ മണ്ഡലങ്ങളില്‍ പോയി പ്രവര്‍ത്തിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. രാജ്യസഭയിലേക്ക് പരാജയപ്പെട്ടവരെ അയക്കരുതെന്ന് ആവശ്യപ്പെട്ട് മുരളീധരന്‍ ഹൈക്കമാന്റിന് കത്ത് നല്‍കുകയും ചെയ്തു. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ നോമിനേറ്റ് ചെയ്ത എം ലിജു അടക്കം തോറ്റവരെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലിനെ അനുകൂലിക്കുന്ന കെപിസിസി ഭാരവാഹികളും എ ഐ സി സിക്ക് കത്തയച്ചു. 

അതേസമയം, രാജ്യസഭയിലേക്ക് എം ലിജുവിനെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സുധാകരന്‍ രാഹുല്‍ ഗാന്ധിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മീറ്റിങ്ങില്‍ ലിജു പങ്കെടുക്കുകയും രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിനെക്കുറിച്ചാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയതെന്ന് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പറയുകയും ചെയ്തു. ഇതിനിടയിലാണ് തോറ്റവരെ പരിഗണിക്കരുതെന്ന അവശ്യവുമായി ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ തീരുമാനം വി ടി ബല്‍റാമിനും തിരിച്ചടിയാകും. രാജ്യസഭയിലേക്ക് വനിതയെ അയക്കാനാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെങ്കില്‍ ഷാനിമോള്‍ ഉസ്മാനാണ് സാധ്യത. എന്നാല്‍ തോറ്റവരെ പരിഗണിക്കില്ലെന്ന നിലപാട് വന്നാല്‍ അത് ഷാനിമോള്‍ ഉസ്മാനും തിരിച്ചടിയാകും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. മാര്‍ച്ച് ഇരുപത്തിയൊന്നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുളള അവസാന ദിവസം. മാര്‍ച്ച് 31-നാണ് തെരഞ്ഞെടുപ്പ്. അന്നുതന്നെ വോട്ടെണ്ണലും നടക്കും. പഞ്ചാബ്, കേരളം, അസം, ഹിമാചല്‍ പ്രദേശ്, ത്രിപുര, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കേരളത്തില്‍ എ കെ ആന്റണി (കോണ്‍ഗ്രസ്), കെ സോമപ്രസാദ് (സി പി ഐ എം), എം വി ശ്രെയാംസ് കുമാര്‍ (എല്‍ ജെ ഡി) എന്നിവരുടെ കാലാവധി പൂര്‍ത്തിയാവുകയാണ്. ഈ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More