LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എസ് എഫ് ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മന്ത്രിമാരെ വഴി തടയും - ഷാഫി പറമ്പില്‍

തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജില്‍ വെച്ച് കെ എസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ മന്ത്രിമാരുടെ വഴി തടയുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം എല്‍ എയുമായ ഷാഫി പറമ്പില്‍. എസ് എഫ് ഐ പ്രവര്‍ത്തകരുടെ ഗുണ്ടാ വിളയാട്ടത്തിന് മുഖ്യമന്ത്രി അനുവാദം നല്‍കിയിരിക്കുകയാണെന്നും അതുകൊണ്ടാണ് നടപടി വൈകിപ്പിക്കുന്നതെന്നും ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം ലോ കോളേജില്‍ കെ എസ് യു വനിതാ നേതാവിനെ അടക്കം എസ് എഫ് ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍  കെ എസ് യു സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. ഇതിനെ തുടര്‍ന്ന് കെ എസ് യു - എസ് എഫ് ഐ പ്രവര്‍ത്തകര്‍ നടത്തിയ പോര്‍ വിളിയാണ് അക്രമത്തില്‍ കലാശിച്ചത്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ വെച്ച് വാക് പോര് നടക്കുകയും ചെയ്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വിദ്യാര്‍ഥി സംഘടനകളെ അതിരുകടന്ന് വിമര്‍ശിക്കരുത്. പ്രതിപക്ഷ നേതാവ് കെ എസ് യുക്കാരെ പോലെ ഉറഞ്ഞു തുള്ളുകയാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. രാഷ്ട്രീയ എതിരാളിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്കാണ് മുഖ്യമന്ത്രി തരംതാഴ്ന്നുവെന്നാണ് വി ഡി സതീശന്‍ തിരിച്ചടിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More