LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഞ്ചേരി ബേബി വധക്കേസ്; എം എം മണി കുറ്റവിമുക്തനായി

കൊച്ചി: അഞ്ചേരി ബേബി വധക്കേസില്‍ എം എം മണി കുറ്റവിമുക്തനായി. പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെ എം എം മണിയുള്‍പ്പെടെ നാല് പ്രതികളാണ് കുറ്റവിമുക്തരായിരിക്കുന്നത്. കെ കെ ജയചന്ദ്രന്‍, കെ ജി മദനന്‍, കുട്ടന്‍ എന്നിവരാണ് മണിക്കൊപ്പം കുറ്റവിമുക്തരായ മറ്റ് മൂന്നുപേര്‍. നേരത്തെ വിടുതല്‍ ഹര്‍ജിയുമായി എം എം മണി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തളളുകയായിരുന്നു. 

1982 നവംബര്‍ പതിമൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് ഉടുമ്പഞ്ചോല ബ്ലോക്ക് സെക്രട്ടറിയും ഐ ന്‍ ടി യു സി മണ്ഡലം പ്രസിഡന്റുമായിരുന്ന ബേബി അഞ്ചേരി കൊല്ലപ്പെടുന്നത്. 1986 മാര്‍ച്ച് 21-ന് തെളിവുകളുടെ അഭാവത്തില്‍ 9 പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു. പിന്നീട് 2012-ല്‍ ഇടുക്കി ജില്ലയിലെ മണക്കാട് വെച്ച് അന്ന് സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണി നടത്തിയ  'വണ്‍ ടു ത്രീ' പ്രസംഗത്തോടെയാണ് കേസില്‍ പുനരന്വേഷണം ആരംഭിക്കുന്നത്. എം എം മണിയുടെ പ്രസ്താവന നാലുപേരെ കൊന്നു എന്ന കുറ്റസമ്മതമായി പരിഗണിച്ചായിരുന്നു കേസന്വേഷണം പുനരാരംഭിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാഷ്ട്രീയ എതിരാളികളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്നായിരുന്നു എം എം മണി പ്രസംഗത്തില്‍ പറഞ്ഞത്. ബേബി അഞ്ചേരി, മുളളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍ എന്നിവരുടെ വധത്തെക്കുറിച്ചായിരുന്നു മണിയുടെ പരാമര്‍ശം. ഈ വധക്കേസുകളിലെല്ലാം  പ്രതികളായിരുന്ന സി പി എം പ്രവര്‍ത്തകരെയും നേതാക്കളെയും തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചിരുന്നു. പിന്നീട് മണക്കാട് പ്രസംഗത്തിന്റെ പേരില്‍ എം എം മണിയെ ഒന്നാംപ്രതിയാക്കി തൊടുപുഴ പൊലീസ് കേസെടുക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More