LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും എന്നെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിച്ചു' - എം എം മണി

ഇടുക്കി: മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍‌ചാണ്ടിയും മുന്‍ അഭ്യന്തര മന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും തന്നെ ബാലു വധക്കേസില്‍ പ്രതിയാക്കാന്‍ ശ്രമിച്ചുവെന്ന് മുതിര്‍ന്ന സി പി എം  നേതാവും എം എല്‍ എയുമായ എം എം മണി. വഞ്ചനയുടെയും തട്ടിപ്പിന്‍റെയുമാളാണ് തിരുവഞ്ചൂരെന്നും എം എം മണി പറഞ്ഞു. ബാലു വധക്കേസിന്‍റെ അന്വേഷണം പൂര്‍ത്തിയായി കോടതിയില്‍ വാദം നടക്കുമ്പോള്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഉമ്മന്‍‌ചാണ്ടിയും തിരുവഞ്ചൂരും ഹര്‍ജി നല്‍കിയിരുന്നു. താന്‍ പ്രതിയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ കേസ് പരിഗണിച്ച കോടതി തന്‍റെ പ്രസംഗം കേള്‍ക്കുകയും അതില്‍ താന്‍ ആരെയും കൊന്നിട്ടില്ലെന്ന് പറയുകയും ചെയ്തു. എപ്പോഴോ സംഭവിച്ച കാര്യങ്ങളാണ് അദ്ദേഹം പറയുന്നത്. ഈ പ്രസംഗത്തിന്‍റെ അടിസ്ഥാനത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞ് ഹര്‍ജി തള്ളുകയായിരുന്നുവെന്നും എം എം മണി പറഞ്ഞു. അഞ്ചേരി ബേബി വധക്കേസില്‍ കുറ്റവിമുക്തനായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടി എനിക്കെതിരെ നടപടി എടുക്കുകയും എന്നെ  സംസ്ഥാന കമ്മറ്റിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ ആ തീരുമാനത്തെ അംഗീകരിച്ചിരുന്നു. സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞപ്പോള്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് എന്നെ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഞാന്‍ പറയാത്ത കാര്യങ്ങള്‍ മറ്റൊരു രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ പാര്‍ട്ടിക്കും ചില പ്രതിസന്ധികളുണ്ടായി. അതുകൊണ്ടാണ് അന്ന് നടപടി എടുത്തത്. എന്നാല്‍ ഇപ്പോഴും പാര്‍ട്ടി എന്‍റെമേല്‍ നിയന്ത്രങ്ങളൊന്നും തന്നെ ഏര്‍പ്പെടുത്തിയിട്ടില്ല. എനിക്ക് എന്താണോ ശരിയെന്ന് തോന്നുന്നത് അത് ഞാന്‍ ഇന്നും പറയും നാളയും പറയും - എം എം മണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നെ സന്ദര്‍ശിക്കാനെത്തിയ അന്നത്തെ പാര്‍ട്ടി സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ സഖാവ് പിണറായി വിജയനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു മറുപടി നല്‍കിയിരുന്നു. ഈ പാര്‍ട്ടിയെ നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണ്. വിലങ്ങ് അണിയിച്ചവരെ കൊണ്ട് സല്യൂട്ട് അടിപ്പിക്കാന്‍ ഞങ്ങള്‍ക്ക് അറിയാമെന്നാണ് അന്ന് അദ്ദേഹം മറുപടി നല്‍കിയത്. മുഖ്യമന്ത്രി പറഞ്ഞതുപോലെ തന്നെ എന്നെ തെരഞ്ഞെടുപ്പില്‍ നിര്‍ത്തി ജയിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തി. മന്ത്രിയുമാക്കി. അന്ന് എന്നെ അറസ്റ്റ് ചെയ്യാനും കേസ് എടുക്കാനും മുന്‍പില്‍ നിന്ന പത്മകുമാര്‍ യൂണിഫോമില്ലാതെ തന്നെ എന്‍റെ മുന്‍പില്‍ വന്ന് സല്യൂട്ട് അടിച്ചിട്ടുണ്ട്. ഇതെല്ലാം ചരിത്രത്തിന്‍റെ വഴിയാണ്- എം എം മണി കൂട്ടിച്ചേര്‍ത്തു. 

അഞ്ചേരി ബേബി വധക്കേസില്‍ പ്രതികളുടെ വിടുതല്‍ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെയാണ് എം എം മണിയുള്‍പ്പെടെ നാല് പ്രതികളാണ് ഇന്ന് കുറ്റവിമുക്തരായിരിക്കുന്നത്. കെ കെ ജയചന്ദ്രന്‍, കെ ജി മദനന്‍, കുട്ടന്‍ എന്നിവരാണ് മണിക്കൊപ്പം കുറ്റവിമുക്തരായ മറ്റ് മൂന്നുപേര്‍. നേരത്തെ വിടുതല്‍ ഹര്‍ജിയുമായി എം എം മണി സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഹര്‍ജി തളളുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More