LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണ്, അധ്യക്ഷ സോണിയാ ഗാന്ധിയും - ഗുലാം നബി ആസാദ്

ഡല്‍ഹി: കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണെന്നും പാര്‍ട്ടിക്ക് ഒറ്റ പ്രസിഡന്റാണ് ഉളളതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സോണിയാ ഗാന്ധി സ്ഥാനം രാജിവെക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും യോഗത്തില്‍ മറ്റുചില തീരുമാനങ്ങളാണ് എടുത്തതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ 10 ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയില്‍ ഗുലാം നബി ആസാദും സോണിയയും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'നേതൃമാറ്റത്തെക്കുറിച്ച് പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനമായതിനാല്‍ അത്തരം കാര്യങ്ങളൊന്നും സോണിയാ ഗാന്ധിയുമായുളള കൂടിക്കാഴ്ച്ചയില്‍ ചര്‍ച്ചാവിഷയമായിരുന്നില്ല. സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായി തുടരണം. നേതൃത്വമല്ല പ്രശ്‌നം. അവര്‍ രാജിവെക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. മറ്റുചില നിര്‍ദേശങ്ങളാണ് കൂടിക്കാഴ്ച്ചക്കിടെ മുന്നോട്ടുവെച്ചത്. പ്രവര്‍ത്തക സമിതി യോഗത്തില്‍ സോണിയാ ഗാന്ധി രാജി സന്നദ്ധത അറിയിച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കുകയാണ് ചെയ്തത്. സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അടുത്ത പ്രസിഡന്റിനെ പ്രവര്‍ത്തകര്‍ തെരഞ്ഞെടുക്കും. കോണ്‍ഗ്രസ് ഒറ്റ പാര്‍ട്ടിയാണ്. ഒരു പ്രസിഡന്റേ കോണ്‍ഗ്രസിനുളളു. ബാക്കിയെല്ലാവരും നേതാക്കന്മാരാണ്'- ഗുലാം നബി ആസാദ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലെ തോല്‍വിക്കുപിന്നാലെ ജി 23 നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന വിമത നീക്കങ്ങളെ അനുനയിപ്പിക്കുകയാണ് ഗുലാം നബി ആസാദും സോണിയയും തമ്മിലുളള കൂടിക്കാഴ്ച്ചയ്ക്കുപിന്നിലെ ലക്ഷ്യം എന്നാണ് വിവരം. ഗാന്ധി കുടുംബവും നിലവിലെ നേതൃത്വവും സ്ഥാനമൊഴിയണമെന്നും പുതിയ നേതൃത്വം വന്നാലെ പാര്‍ട്ടി തിരിച്ചുവരികയുളളു എന്നുമാണ് ജി 23 നേതാക്കളുടെ പക്ഷം. പ്രവര്‍ത്തക സമിതി യോഗത്തിനുപിന്നാലെ കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, മണിശങ്കര്‍ അയ്യര്‍, പി ജെ കുര്യന്‍ അടക്കമുളള നേതാക്കള്‍ ഗുലാം നബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്നിരുന്നു.

Contact the author

National Desk