LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സി പി എമ്മിന് ബംഗാളില്‍ സംഭവിച്ചത് കേരളത്തിലും സംഭവിക്കും- വി ഡി സതീശന്‍

തിരുവനന്തപുരം: ജനങ്ങളെ കേള്‍ക്കാതെ പോയാല്‍ ബംഗാളില്‍ സി പി എമ്മിന് സംഭവിച്ചത് കേരളത്തിലും സംഭവിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാവപ്പെട്ട ജനങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാതെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അവരെ അടിച്ചമര്‍ത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നതെങ്കില്‍ കേരളം കെ റെയിലിനെതിരായ പ്രതിഷേധങ്ങള്‍ വ്യാപിക്കാന്‍ പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ റെയിലിനെതിരെ പ്രതിഷേധിക്കാനെത്തിയെ സ്ത്രീയെയും കുഞ്ഞിനെയും റോഡിലൂടെ വലിച്ചിഴച്ചപ്പോള്‍ ഇവിടുത്തെ വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും എവിടെപ്പോയെന്നും വി ഡി സതീശന്‍ ചോദിച്ചു. 

'കെ റെയില്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നതാണ് കേരള ജനതയുടെ തീരുമാനം. അത് കാണാതെ പോയാല്‍ നന്ദിഗ്രാമില്‍ സംഭവിച്ചത്, ബംഗാളിലെ സിപി എമ്മിന് സംഭവിച്ചത് കേരളത്തിലെ സി പിഎമ്മിനും സംഭവിക്കും. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നത് ജനങ്ങളുടെ സമരമാണ്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുളള ജനങ്ങള്‍ പങ്കെടുക്കുന്ന വലിയൊരു സമരമാണിത്. കെ റെയിലിനെ ന്യായീകരിച്ച് സമരത്തെ ചോരയില്‍മുക്കിക്കൊല്ലാനും അടിച്ചമര്‍ത്താനും ശ്രമിച്ചാല്‍ ബംഗാളിലെ വിധിയാവും ഇവിടെയും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജനങ്ങള്‍ ഇപ്പോള്‍ പ്രതിഷേധിക്കുകയാണ്'- വി ഡി സതീശന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കെ റെയില്‍ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചിരുന്നു. കല്ലിടലിനെതിരെ പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും റോഡിലൂടെ വലിച്ചിഴച്ച നടപടിക്കെതിരെ പ്രതിപക്ഷം ചോദ്യോത്തര വേളയില്‍തന്നെ രംഗത്തെത്തി. പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നതുവരെ യുഡിഎഫ് സമരം ശക്തമായി തുടരുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More